'നീറ്റ്' പരീക്ഷാഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീംകോടതി

ഏകീകൃത മെഡിക്കല്‍ പരീക്ഷയായ നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിന് സുപ്രീംകോടതി അനുമതി നല്‍കി. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്തു കൊണ്ടാണ് ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
നീറ്റ് പരീക്ഷയ്ക്ക് ഏകീകൃത ചോദ്യപേപ്പറായിരുന്നില്ല എന്ന ആക്ഷേപം ഉന്നയിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിനെ ചോദ്യം ചെയ്ത് സി.ബി.എസ്.ഇയാണ് സുപ്രീം ടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha






















