ബിജെപി മന്ത്രിമാര്‍ മന്ത്രവാദത്തിലും ബാധ ഒഴിപ്പിക്കലിലും പങ്കെടക്കുന്ന വിഡിയോ പുറത്ത്

ഗുജറാത്തില്‍ മന്ത്രവാദത്തിലും ബാധ ഒഴിപ്പിക്കലിലും പങ്കെടുത്ത് ബിജെപി മന്ത്രിമാര്‍. ഗുജറാത്ത് വിദ്യാഭ്യാസറവന്യു മന്ത്രി ഭൂപേന്ദ്രസിംഗ് ചുടാസമ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആത്മറാം പാര്‍മെര്‍ എന്നിവരാണ് വിവാദത്തില്‍ കുടുങ്ങിയത്. ഇരുവരും സ്‌റ്റേജില്‍ ഇരുന്ന് ബാധ ഒഴിപ്പിക്കുന്ന ചടങ്ങ് വീക്ഷിക്കുന്നത് വീഡിയോയില്‍ വളരെ വ്യക്തമാണ്. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
ബോട്ടഡ് ജില്ലയിലെ ഗദാഹഡ ഗ്രാമത്തില്‍ ശനിയാഴ്ച നടന്ന ചടങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. മന്ത്രവാദികള്‍ ചങ്ങല ഉപയോഗിച്ച് സ്വന്തം ശരീരത്തില്‍ അടിക്കുന്നതും വിഡിയോയില്‍ ഉണ്ട്. ബിജെപിയുടെ പ്രാദേശിക ഘടകമാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിക്ക് ശേഷം നൂറോളം മന്ത്രവാദികള്‍ മന്ത്രിമാരെ ഹസ്തദാനം ചെയ്യുന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്. അതേസമയം, ദുര്‍മന്ത്രവാദങ്ങളെ മന്ത്രിമാര്‍ തന്നെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുക്തിവാദി നേതാവ് ജയന്ത് പാണ്ഡ്യ മുഖ്യമന്ത്രിക്ക് കത്തയച്ചു.
മേഖലയിലെ എംഎല്‍എമാരും ഇതില്‍ പങ്കെടുത്തിട്ടുണ്ട്. സംഭവം പുറത്തായതോടെ മന്ത്രിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ബിജെപി മുഖ്യമന്ത്രി വിജയ് രൂപാണി ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha






















