ആഡംബരമില്ലാത്ത മരുമക്കളെ തേടി ലാലുപ്രസാദിന്റെ ഭാര്യ!!

സിനിമഹാളില്‍ പോകത്ത മാളുകളെ ഇഷ്ടമല്ലാത്ത ദൈവവിശ്വാസിയായ പെണ്‍കുട്ടികളെ മതി. ഭാവി മരുമക്കളെ പറ്റിയുള്ള സങ്കല്പവുമായി ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ ഭാര്യ റാബ്‌റി ദേവി.ലാലു പ്രസാദ് യാദവിന്റെ 80ാം പിറന്നാള്‍ ദിനത്തിലാണ് ഭര്യ മക്കളുടെ ഭാര്യമാരാകാനുള്ള പെണ്‍കുട്ടികളുടെ യോഗ്യത പറഞ്ഞത്. സംസ്‌കാര സമ്പന്നരായ മരുമക്കളെയാണ് തന്റെ മക്കള്‍ക്ക് ആവശ്യം.സിനിമ ഹാളുകളിലും മാളുകളിലും പെണ്‍കുട്ടികളെ തനിക്കു ആവശ്യമില്ല. തന്നെ പോലെ വീടു നോക്കുന്നതും വീട്ടിലെ പണികള്‍ ചെയ്യുന്നതുമായ കുട്ടികളെ മതി. കൂടാതെ പ്രായമായ വ്യക്തികളെ ആദരിക്കുന്ന പെണ്‍കുട്ടികളായിരിക്കണമെന്നും റാബ്‌റി ദേവി പറയുന്നു.
തന്റെ മകന്‍ തേജ് തികഞ്ഞ ഈശ്വര വിശ്വാസിയാണ്. മകന്റെ വധുവായി വരുന്ന കുട്ടിയും അതുപോലെ ആയിരിക്കണമെന്നും റബ്‌റി പറയുന്നു. തന്റെ മക്കള്‍ക്കു ദേശി പെണ്‍കുട്ടികളെ ഭാര്യമാരായി കിട്ടണമെന്ന ആഗ്രഹം ദേശീയ മാധ്യമമായ !ടൈംസ് ഓഫ് ഇന്ത്യയോടാണ് പങ്കുവെച്ചത്. ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി പ്രതാപ് യാദവ്. ആരോഗ്യ മന്ത്രി തേജ് പ്രതാപ് യാദവ് എന്നിവരുടെ വിവാഹത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.
https://www.facebook.com/Malayalivartha






















