നരേന്ദ്ര മോഡി അമേരിക്കയിലേക്ക്... ജൂണ്‍ 26 ന് മോഡി ട്രംപുമായി കൂടിക്കാഴ്ച നടത്തും, ഇന്ത്യക്കാരുടെ യുഎസ് വീസ, ചൈന, പാകിസ്താന്‍, തീവ്രവാദം തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ച നടത്തിയേക്കും

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ക്ഷണപ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയിലേക്ക്. ജൂണ്‍ 25, 26 തീയതികളിലാണു മോഡിയുടെ യുഎസ് സന്ദര്‍ശനം. ട്രംപ് അധികാരമേറ്റ ശേഷമുള്ള മോഡിയുടെ ആദ്യ യുഎസ് സന്ദര്‍ശനമാണിത്. ഇരു നേതാക്കളും മുമ്പ് പലവട്ടം ഫോണില്‍ സംസാരിച്ചിരുന്നു. ജൂണ്‍ 26 ന് ഇരുവരും നേരിട്ടു കൂടിക്കാഴ്ച നടത്തും.
പാരിസ് ഉച്ചകോടിയില്‍നിന്നു യുഎസ് പിന്മാറിയതും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ മോശമായി പരാമര്‍ശിച്ചതും നിലനില്‍ക്കെയാണു മോഡിയുടെ സന്ദര്‍ശനം. കാലാവസ്ഥ സംരക്ഷണം ഇന്ത്യയുടെ പാരമ്പര്യവും ധര്‍മ്മവുമാണെന്നും പാരിസ് ഉച്ചകോടി നടപ്പാക്കുമെന്നും മോഡി വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കാരുടെ യുഎസ് വീസ, ചൈന, പാകിസ്താന്‍, തീവ്രവാദം തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ച നടത്തിയേക്കും.
https://www.facebook.com/Malayalivartha






















