എന്‍ ഡി ടിവിക്കെതിരെ ബിജെപി നേതാവ് സാംബിത് പാത്ര നടത്തിയ ട്വീറ്റ് പൊളിഞ്ഞു

ബിജെപി നേതാവ് സംബിത് പാത്ര എന്‍ടിടിവിക്കെതിരെ നടത്തിയ പുതിയ ആരോപണം പൊളിഞ്ഞു. എന്‍ഡിടിവിയുടെ അജണ്ട എന്ന് ട്വിറ്ററില്‍ വാര്‍ത്ത ഷെയര്‍ ചെയ്താണ് സംബിത് പാത്ര ഇത്തവണ അബദ്ധത്തില്‍ ചെന്നുചാടിയത്.പാകിസ്താന്‍ മാധ്യമമായ ടൈംസ് ഓഫ് ഇസ്‌ലാമാബാദില്‍ വന്ന വാര്‍ത്തയാണ് സംബിത്ത് ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ എക്‌സ്പ്രസില്‍ പി ചിദംബരം എഴുതിയ ലേഖനം ടൈംസ് ഓഫ് ഇസ്‌ലാമാബാദ് പുന:പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് പകരം ക്രെഡിറ്റ് നല്‍കിയത് എന്‍ഡിടിവിക്കാണ്. മോദിയെയും ബിജെപിയെയും വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനമായിരുന്നു ചിദംബരത്തിന്റേത്. ഇതാണ് സാംബിത് ബിജെപിക്കെതിരായ എന്‍ഡിടിവിയുടെ നീക്കങ്ങള്‍ എന്ന തരത്തില്‍ ഉപയോഗിക്കാന്‍ നോക്കിയത്. ' അജണ്ട' എന്ന് പറഞ്ഞാണ് പാത്ര വാര്‍ത്ത ഷെയര്‍ ചെയ്തത്.
https://www.facebook.com/Malayalivartha






















