ഒരു ദിവസം പ്രായമുള്ള നവജാതശിശുവിനെ പബ്ലിക് ടോയിലറ്റിനുള്ളില്‍ കണ്ടെത്തി

പബ്ലിക് ടോയിലറ്റിനുള്ളില്‍ നിന്നും ഒരു ദിവസം പ്രായമുള്ള നവജാതശിശുവിനെ കണ്ടെത്തി. മുംബൈയിലാണ് സംഭവം. കുഞ്ഞിനെ മൂത്രപ്പുരയില്‍ നിന്നും ഒരു യുവതിയാണ് കണ്ടെത്തിയത്. ശരിയായ ചികിത്സ നല്‍കിയതിന് ശേഷം കുട്ടിയെ ചൈല്‍ഡ് കെയര്‍ സെന്ററില്‍ ഏല്‍പ്പിച്ചു.
കുഞ്ഞിനെ കണ്ടെത്തിയ യുവതി സ്വന്തം വീട്ടുകാരെയും പോലീസുകാരെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്. കുട്ടിയുടെ അമ്മ തന്നെയാണ് ക്രൂരകൃത്യം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























