നീറ്റ് പരീക്ഷ; ഒ.എം.ആര്‍ ഷീറ്റുകള്‍ ഇന്ന് പ്രസിദ്ധീകരിക്കും

നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ ഒ.എം.ആര്‍ ഷീറ്റുകള്‍ (ഉത്തരക്കടലാസ്) ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. www.cbseneet.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. വെബ്‌സൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുള്ള യൂസര്‍ നെയിമും (രജിസ്‌ട്രേഷന്‍ നമ്പര്‍) പാസ്വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്ത് ഒ.എം.ആര്‍ ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യണം.
ഇന്നും നാളെയും (നാളെ വൈകിട്ട് അഞ്ച് വരെ) ഒ.എം.ആര്‍ ഷീറ്റില്‍ പരാതി അറിയിക്കാം. ഇതിന് ഒരു ചോദ്യത്തിന് ആയിരം രൂപ ഫീസ് അടയ്ക്കണം. പരാതി ശരിയാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ പണം മടക്കി നല്‍കും. ആന്‍സര്‍ കീ 15ന് പ്രസിദ്ധീകരിക്കും. 16ന് വൈകിട്ട് അഞ്ച് വരെ ഇതിലും ഒരു ചോദ്യത്തിന് ആയിരം രൂപ നിരക്കില്‍ പരാതി ഉന്നയിക്കാം.
https://www.facebook.com/Malayalivartha


























