സുഹൃത്തിന്റെ സഹോദരിയെ പിന്‍സീറ്റില്‍ കയറ്റി യാത്ര ചെയ്തു ഒടുവില്‍ സദാചാര ഗുണ്ടകള്‍ ചെയ്തത്

സുഹൃത്തിന്റെ സഹോദരിയെ ബൈക്കില്‍ കയറ്റിയ യുവാവിന് നേരെ സദാചാരഗുണ്ടകളുടെ അക്രമം. പൂത്തൂര്‍ അയിത്തൂര് സ്വദേശി ബല്‍രാജിനെയും(48) കുടക് ജില്ലയിലെ സോമവാര്‍പെട്ട് സ്വദേശിനിയായ യുവതിയെയുമാണ് കഡബ ഗോലിത്താഡിയില് വെച്ച് സദാചാര ഗുണ്ടകള്‍ അക്രമിച്ചത്.
റബ്ബര്‍ ടാപ്പിംഗ് താഴിലാളിയായ ബല്‍രാജ് ഉപ്പിനങ്ങാടിയില്‍ നിന്ന് കഡുലൂരിക്കേ് ബൈക്കില്‍ പോകുന്നതിനിടെ സുഹൃത്ത് ഇഖ്ബാലിന്റെ സഹോദരിയെ പിന്‍സീറ്റില്‍ കയറ്റിയത്. ഇഖ്ബാല്‍ യുവതിയെ കൂ്ട്ടിക്കൊണ്ടുപോകാന് വരുമെന്ന് അറിയിച്ചിരുന്നെങ്കിലും മറ്റു തിരക്കുകാരണം വരാന്‍ കഴിഞ്ഞില്ലെന്നും അത് കൊണ്ട് അതുവഴി വരുന്ന സുഹൃത്ത് ബല്രാജിനൊപ്പം പോരാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞു.
യാത്രയ്ക്കിടെ ഗോലിത്താഡിയില് വെച്ച് ബൈക്കിന് യന്ത്രത്തകരാറുണ്ടായി. തുടര്‍ന്ന് ഇരുവരും റോഡില്‍ നില്‍ക്കുമ്പോഴാണ് ഒരു സംഘം യുവാക്കള്‍ സ്ഥലത്തെത്തി ഇവരെ ചോദ്യംചെയ്യുകയും മര്‍ദിക്കുകയും ചെയ്തത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha























