ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭര്‍ത്താവ്...

വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ്, അറുത്തെടുത്ത തലയുമായി അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ലാഖ്മിപൂരിലാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 50കാരിയായ ഉഷാ ദേവിയും 52കാരനായ രാം സേവകും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുക പതിവായിരുന്നു.
സംഭവം നടക്കുന്ന ദിവസം ഇരുവരും ഒരുമിച്ചാണ് കൃഷിസ്ഥലത്തേക്ക് പോയത്. എന്നാല്‍ ഇവിടെ വച്ച് ഇരുവരും തര്‍ക്കമായി. തര്‍ക്കത്തിനൊടുവില്‍ കയ്യില്‍ കിട്ടിയ മണ്‍വെട്ടി കൊണ്ട് ഇയാള്‍ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പിന്നീട് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തല അറുത്തെടുത്തു.
തുടര്‍ന്ന് അറുത്തെടുത്ത തലയുമായി അടുത്തുള്ള പൊലീസ് ഔട്ട്‌പോസ്റ്റിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥനായ ഡി.കെ.സിംഗ് പറഞ്ഞു. അതേസമയം, രാം സേവകിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് ഗ്രാമീണര്‍ വാദിക്കുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ഡി.കെ.സിംഗ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























