പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലോക്കറുകള്‍ കുത്തിത്തുറന്ന് കോടിക്കണക്കിന് രൂപയുടെ മോഷണം

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മോഡിനഗര്‍ ശാഖയില്‍ ലോക്കറുകള്‍ കുത്തിതുറന്ന് കോടിക്കണക്കിന് രൂപയുടെ മോഷണം. 30ഓളം ലോക്കറുകളാണ് മോഷ്ടാക്കള്‍ കുത്തിതുറന്നിരിക്കുന്നത്. എന്‍.എച്ച്58 ദേശീയപാതയ്ക്കടുത്ത് പ്രവര്‍ത്തനരഹിതമായ ഒരു റബ്ബര്‍ ഫാക്ടറിക്ക് സമീപമാണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്.
ബാങ്കിന്റെ സ്‌ട്രോംഗ് റൂമിന് പിന്നിലായി ഒഴിഞ്ഞ് കിടക്കുന്ന ഓഫീസ് റൂമിന്റെ ഒമ്പത് ഇഞ്ചോളം കനത്തിലുള്ള ചുമര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ ബാങ്കിനകത്ത് കടന്നത്. തിങ്കളാഴ്ച രാവിലെ സ്‌ട്രോംഗ്‌റൂം തുറന്ന ഹെഡ് കാഷ്യര്‍ അനില്‍ ഭാര്‍ഗവ് ആണ് മോഷണ വിവരം ആദ്യം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സാധാരണയായി ജീവനക്കാരുടെ കൈയിലുള്ള രണ്ട് താക്കോലുകള്‍ ഉപയാഗിച്ചാണ് സ്‌ട്രോംഗ്‌റൂം തുറക്കുന്നതെന്ന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്.കെ പഞ്ചോലി പറഞ്ഞു. ബാങ്കില്‍ സി.സി.ടി.വി കാമറയും അലാറവും ഉണ്ടായിരുന്നെങ്കിലും ഏതെങ്കിലും കാരണത്താല്‍ അലാറം പ്രവര്‍ത്തന രഹിതമാവുകയാണെങ്കില്‍ മോഷ്ടാക്കള്‍ അകത്ത് കടക്കുന്നത് അറിയാന്‍ കഴിയില്ലെന്ന് ബാങ്ക് ജീവനക്കാര്‍ പറഞ്ഞു.
ബാങ്കില്‍ സുരക്ഷാ ജീവനക്കാരെ നിയമിച്ചിരുന്നില്ല. പെട്രോളിംഗിനിറങ്ങുന്ന പൊലീസുകാര്‍ മാത്രമായിരുന്നു ഏക സുരക്ഷ. പൊലീസ് അന്വേഷണം വളരെയധികം ഊര്‍ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























