ജനത്തിന് തീരുമാനിക്കാം എന്തുകഴിക്കണമെന്ന്, കേന്ദ്രം ഇടപെടില്ല; രാജ്നാഥ് സിങ്

കന്നുകാലി നിയന്ത്രണം ഏര്പ്പെടുത്തിയതിനെതിരായി പ്രാദേശിക പ്രതിഷേധങ്ങളെക്കുറിച്ചുള്ള ഉത്തരവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ജനങ്ങള്‍ എന്തുകഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരില്ലെന്ന് മന്ത്രി അറിയിച്ചു. ഇന്ത്യ-മ്യാന്മര് അതിര്‍ത്തി സുരക്ഷയെക്കുറിച്ചുള്ള യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
കശാപ്പിനായി കന്നുകാലികളെ വില്ക്കുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം ഉത്തരവിട്ടതോടെ, രാജ്യത്തിന്റെ വടക്കന്‍ സംസ്ഥാനങ്ങളില്‍ വന്പ്രതിഷേധങ്ങളുണ്ടായിരുന്നു. അതിനെതിരെ മന്ത്രി വെങ്കയ്യ നായിഡുവും ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ഉത്തരവില്‍ പ്രതിഷേധിച്ച് മേഘാലയയില്‍ രണ്ടു ബിജെപി നേതാക്കള്‍ പാര്‍ട്ടി വിടുകയും ചെയ്തിരുന്നു.
പല സ്ഥലങ്ങളിലും ബീഫ് ഫെസ്റ്റിവല്‍ അടക്കമുള്ള പ്രതിഷേധങ്ങള്‍ നടത്തി. രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് മിസോറമിലും ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരുന്നു. കനത്ത മഴയ്ക്കിടയിലും 2000ത്തിലധികം പേരാണ് ഇതില്‍ പങ്കെടുക്കാനെത്തിയത്.
https://www.facebook.com/Malayalivartha























