ബംഗ്ലാദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 26 മരണം, നിരവധി പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉണ്ടായ മണ്ണിടിച്ചിലില്‍ ബംഗ്ലാദേശില്‍ 26 പേര്‍ മരിച്ചു. ബംഗ്ലാദേശിലെ രംഗമത്, ബന്ദര്‍ബന്‍, ചിറ്റഗോങ് എന്നീ ജില്ലകളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. രംഗമത് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 10 പേരും, ബന്ദര്‍ബനില്‍ ഏഴും ചിറ്റഗോങ്ങില്‍ എട്ടുപേരുമാണ് മരിച്ചത്.
സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ നിരവധി വീടുകള്‍ മണ്ണിനടിയിലായി. മരിച്ചവരിലും പരിക്കേറ്റവരിലും സ്തീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മണ്ണിനടില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























