കാമുകിയെ കാണാൻ പുലർച്ചെ ഇറങ്ങിത്തിരിച്ച പ്രണോയിയെ കാണാതായപ്പോൾ അന്വേഷിച്ചിറങ്ങിയ കൂട്ടുകാർ അറിഞ്ഞത് സുഹൃത്തിന്റെ ദാരുണമരണം; യുവ ഐടി ഉദ്യോഗസ്ഥൻ കുത്തേറ്റ് മരിച്ച സംഭവത്തിലെ ദുരൂഹത നീക്കാനാവാതെ പോലീസ്

സൗത്ത് ബംഗളൂരുവിലെ ചോക്കളേറ്റ് ഫാക്ടറിക്ക് സമീപം സോഫ്റ്റ് വെയർ എഞ്ചിയറെ വെട്ടികൊന്ന നിലയിൽ കണ്ടെത്തി. പ്രണോയ് മിശ്രയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തന്റെ കാമുകിയ കാണാൻ പോകുന്ന വഴിയിലാണ് പ്രണയ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച തന്റെ സുഹൃത്തായ ബാൾബിരിന്റെ വീട്ടിൽ ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നു.
പാർട്ടിക്ക് ശേഷം സുഹൃത്ത് പ്രണയിന്റെ അദ്ദേഹത്തിന്റെ വാടക വീട്ടിൽ കൊണ്ടുചെന്ന് വിടുകയും ചെയ്തിരുന്നു. പിന്നീട് പ്രണയി തന്റെ കാമുകിയെ വിളിച്ച് അൽപ്പ സമയത്തിനകം നമുക്ക് കാണാമെന്ന് പറഞ്ഞു. കാമുകിയെ കാണാൻ പോകുന്ന വഴി, ചോക്ലേറ്റ് ഹാക്ടറിക്ക് അടുത്ത് എത്തിയപ്പോൾ രണ്ട് ബൈക്കുകളിൽ വന്ന അക്രമി സംഘം പ്രണയിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മഡിവാള പോലീസ് പറയുന്നു. കഴുത്തിന് തുരുതുരാ വെട്ടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രണയിനെ അക്രമിസംഘം ഓടിച്ചിട്ട് പിടിച്ച് വെട്ടിയെന്നും പോലീസ് പറയുന്നു.
പ്രണയ് വെട്ടേറ്റ നിലയിൽ കണ്ട യാത്രക്കാർ അദ്ദേഹത്തെ പെട്ടെന്ന് തന്നെ സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രണയിനെ അറിയുന്ന ആൾക്കാർ തന്നെ വ്യക്തി വൈരാഗ്യം തീർക്കാൻ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. പ്രണയുടെ മൊബൈൽ, സ്കൂട്ടർ, പേഴ്സ് തുടങ്ങിവയൊന്നും നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ കൊലയാളിയുടെ ലക്ഷ്യം മോഷണമല്ലെന്ന് പോലീസ് പറയുന്നു.
ഭുവനേശ്വരിലെ ട്രിഡന്റ് അക്കാദമി ഓഫ് ടെക്നോളജിയിൽ ബി-ടെക് കഴിഞ്ഞ പ്രണയ് മിശ്ര ജോലി ആവശ്യത്തിനാണ് ബെംഗളൂരുവിൽ എത്തിയത്.പ്രണയ് മിശ്രയുടെ സഹോദരിയും ഒരു ടെക്കിയാണ്. ബെഗളൂരുവിലെ മറാത്ത ഹള്ളിയിൽ ഭർത്താവുമൊത്ത് താമസിക്കുകയാണ് സഹോദരി. പ്രണയ് മിശ്രയുടെ സഹോദരി പ്രാച്ചി മിശ്രയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























