ഇന്ന് ലോകബാലിക ദിനം... ക്രൂരത പെണ്‍കുട്ടികളോട് വേണ്ട, ഈ രാജ്യത്ത് ഇനിയൊരു നിര്‍ഭയയും ഉണ്ടാവരുത്

ഇന്ന് ലോകബാലിക ദിനം. ഇന്ത്യയിലെ മിക്ക പെണ്‍കുട്ടികളും സുരക്ഷിതമല്ലെന്നതാണ് സത്യം. ജോലിയിടങ്ങളിലും സ്‌കൂള്‍ കോളേജുകളിലും പല പെണ്‍കുട്ടികളും ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു.പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായി രാത്രികാലങ്ങളില്‍ പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്രം പോലും പല പെണ്‍കുട്ടികള്‍ക്കും ഇന്നില്ല.ഡല്‍ഹിയിലെ നിര്‍ഭയ കൂട്ടബലംത്സംഗം രാജ്യത്തെ നടക്കിയിരുന്നു.
പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവല്‍ക്കരണം നല്‍കുന്നതിനുമായി എല്ലാവര്‍ഷവും ഒക്ടോബര്‍ 11ന് അന്താരാഷ്ട്ര ബാലികാദിനം ആയി ആചരിക്കുന്നു. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചുതുടങ്ങിയത്. ഈ ദിവസം എല്ലാ രാജ്യങ്ങളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.
2011 ഡിസംബര്‍ 19ന് ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്തു ചേര്‍ന്ന സമ്മേളനത്തിലാണ് പെണ്‍കുട്ടികള്‍ക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്. ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966ല്‍ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ പെണ്‍കുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2008 മുതലാണ് ഇത് നിലവില്‍ വന്നത്.ലിംഗവിവേചനമാണ് പെണ്‍കുട്ടികള്‍ നേരിടുന്ന പ്രതിസന്ധികളുടെ അടിസ്ഥാനകാരണം. വിദ്യാഭ്യാസമടക്കമുള്ള അവകാശങ്ങള്‍ അവര്‍ക്കു നിഷേധിക്കപ്പെടുന്നു. ശൈശവവിവാഹവും ശാരീരികപീഡനങ്ങളും ബാലവേലയും അവരുടെ ബാല്യത്തെ ദുരിതപൂര്‍ണ്ണമാക്കുന്നു.
പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ലഭ്യമാക്കുന്നതിനും ലിംഗവിവേചനത്തിനെതിരെ പോരാടുന്നതിനുമായി ഒരു ദിനം ആവശ്യമാണെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത് പ്ലാന്‍ ഇന്റര്‍നാഷണല്‍ എന്ന സര്‍ക്കാര്‍ ഇതര സംഘടനയാണ്. ശൈശവ വിവാഹത്തിനെതിരെയുള്ള ആഹ്വാനത്തോടെ 2012 ഒക്ടോബര്‍ 11ന് ആദ്യത്തെ ബാലികാദിനം ആചരിച്ചു.
https://www.facebook.com/Malayalivartha


























