18 വയസ്സിനു താഴെ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗിക ബന്ധം മാനഭംഗമെന്ന് സുപ്രീംകോടതി

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകൃത്യമാണെന്ന് സുപ്രീംകോടതി. ഇനി മുതല്‍ 18 വയസ്സിന് താഴെയുള്ള ഭാര്യയുമായി ലൈംഗിംകബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാല്‍സംഗമായാണ് കണക്കാക്കപ്പെടുക. ചരിത്രപരമായ ഈ വിധിയിലൂടെ ലൈംഗിംക ബന്ധത്തിന് അനുമതി നല്‍കുന്നതിനുള്ള പ്രായം 18 ആക്കി സുപ്രീംകോടതി നിജപ്പെടുത്തി.
പ്രായപൂര്‍ത്തിയാകാത്ത ഭാര്യ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവിനെതിരെ ഒരു വര്‍ഷത്തിനുള്ളില്‍ പരാതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. രാജ്യത്ത് ശൈശവ വിവാഹം നടത്തുന്നത് തടയുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ബലാത്സംഗം, മാനഭംഗം, അശ്ലീലം, ലൈംഗിക കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥയുണ്ടെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ വിവാഹബന്ധത്തിലെ ബലാത്സംഗത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. സന്നദ്ധ സംഘടനയായ ഇന്‍ഡിപെന്‍ഡന്റ് തോട്ടാണ് 15നും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള വിവാഹിതകളെ ഒഴിവാക്കിയ വ്യവസ്ഥയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനയിലെ 14,15,21 അനുച്ഛേദങ്ങളുടെ ലംഘനമാണ് വ്യവസ്ഥയെന്നും ഇന്‍ഡിപെന്‍ഡന്റ് തോട്ട് കോടതിയില്‍ പറഞ്ഞു.
15 വയസ്സിനു മുകളില്‍ പ്രായമുള്ള ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഭര്‍ത്താവിനെതിരെ ബലാത്സംഗക്കുറ്റം ആരോപിക്കാനാവില്ലെന്ന നിലപാടാണ് കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.
https://www.facebook.com/Malayalivartha


























