ജയ് ഷാ വിവാദം:ബിജെപിയുടെ ധാര്‍മ്മികത നഷ്ടപ്പെട്ടെന്ന് യശ്വന്ത് സിന്‍ഹ

ബിജെപിയെ വീണ്ടും പ്രതിക്കൂട്ടിലാക്കി യശ്വന്ത് സിന്‍ഹ.ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണം എന്ന ആവശ്യവുമായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ.കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ജയ് ഷായെ അനുകൂലിക്കുന്നതും സംശയത്തിനിടയാക്കുന്നു. പല ബിജെപി നേതാക്കളും ജയ് ഷായെ സഹായിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു വേണ്ടത് എന്നാല്‍ അതുണ്ടായില്ല ഇതോടെ ബിജെപിയുടെ ധാര്‍മ്മികത നഷ്ടപ്പെട്ടെന്നും സിന്‍ഹ പറഞ്ഞു.അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ജയ് ഷായ്ക്ക് വേണ്ടി കോടതിയില്‍ വാദിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദവിയിലുള്ള ഒരാള്‍ സ്വകാര്യ വ്യക്തിക്ക് വേണ്ടി വാദിക്കുന്നത് ശരിയല്ല.ഊര്‍ജമന്ത്രാലയം ജയ് ഷായ്ക്ക് വായ്പ നല്‍കിയ രീതി ശരിയായ മാര്‍ഗ്ഗമല്ല വിവിധ വകുപ്പുകള്‍ ഉള്‍പ്പെട്ടതിനാല്‍ അതിലെല്ലാം സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാവണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമായതിനെ പറ്റിയും നോട്ടു നിരോധന വിഷയത്തിലും കേന്ദ്രത്തിനെതിരെ ശക്തമായ വിമര്‍ശനം നടത്തിയ വ്യക്തിയാണ് ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രികൂടിയായ യശ്വന്ത് സിന്‍ഹ.
https://www.facebook.com/Malayalivartha


























