രാജ്യത്തെ നടുക്കിയ ആരുഷി തല്‍വാര്‍ കൊലക്കേസില്‍ അലഹബാദ് ഹൈക്കോടതി വിധി ഇന്ന്

രാജ്യത്തെ നടുക്കിയ ആരുഷി തല്‍വാര്‍ കൊലക്കേസില്‍ അലഹബാദ് ഹൈകോടതി ഇന്ന് വിധി പറയും. ആരുഷിയുടെ മാതാപിതാക്കള്‍ പ്രതികളായ കേസില്‍ ഗാസിയാബാദ് പ്രത്യേക കോടതിയുടെ വിധിക്കെതിരെ ഹൈകോടതിയില്‍ നല്‍കിയ അപ്പീലിലാണ് ഇന്ന് വിധി വരിക.
2013 നവംബറിലാണ് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനേയും നുപുല്‍ തല്‍വാറിനേയും കുറ്റക്കാരാക്കി ഗാസിയാബാദ് പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. നാലുവര്‍ഷത്തിന് ശേഷമാണ് വിധി. ജസ്റ്റിസ് ബി.കെ നാരായണ, ജസ്റ്റിസ് എ.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുക.
നോയിഡയില്‍ 2008 മേയിലാണ് 14 കാരി ആരുഷിയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ ആദ്യഘട്ടത്തില്‍ വീട്ടുജോലിക്കാരന്‍ ഹേംരാജിനെയാണ് സംശയിച്ചത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ഹേംരാജിന്റെ മൃതദേഹം ടെറസില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

എന്നാല്‍ ആരുഷിയുടേയും ഹേംരാജിന്റെയും വഴിവിട്ട ബന്ധം കാണിനിടയായ മാതാപിതാക്കള്‍ തന്നെയാണ് ഇരുവരേയും കൊലപ്പെടുത്തിയത് എന്നായിരുന്നു സി.ബി.ഐ കോടതിയില്‍ അറിയിച്ചത്. ഇരുവരുടെയും ബന്ധമറിഞ്ഞ് ക്ഷുഭിതനായ രാജേഷ് ഗോള്‍ഫ് വടികൊണ്ട് ഇവരുടെ തലയില്‍ അടിക്കുകയും തെളിവുകള്‍ മായ്ച്ചുകളയുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി.

എന്നാല്‍ തല്‍വാര്‍ കുടുംബം കുറ്റക്കാരല്ലെന്നും വെറും സാഹചര്യത്തെളിവുകള്‍ വെച്ചാണ് ഇവര്‍ക്ക് കുറ്റം ചുമത്തിയതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
https://www.facebook.com/Malayalivartha


























