ജയ്ഷായ്ക്കെതിരെ ആരോപണം ഉന്നയിച്ചവർ തന്നെ കുറ്റം തെളിയിക്കട്ടെ..തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ അന്വേഷിക്കേണ്ടതുള്ളൂ; ആർഎസ്എസ്

കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയ ശേഷം അമിത് ഷായുടെ മകൻ ജയ് അമിത് ഷായുടെ കമ്പനിക്ക് വിറ്റുവരവിലും വരുമാനത്തിലും വായ്പകി ട്ടുന്നതിലും വർധനവുണ്ടായെന്ന് ആരോപണമുണ്ടായിരുന്നു. വായ്പ കിട്ടുന്നതിൽ ഒരു വർഷത്തിനുള്ളിൽ 4,000 ശതമാനം വർദ്ധനവുണ്ടായെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്തത്.
ജയ്ഷായ്ക്കെതിരായ ആരോപണത്തിൽ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ അന്വേഷിക്കേണ്ടതുള്ളെന്ന് ആർഎസ്എസ്. അഴിമതി ആരോപണം ഉണ്ടായാൽ ആർക്കെതിരെയാണിങ്കിലും അന്വേഷിക്കണം. എന്നാൽ ജയ്ഷായ്ക്കെതിരെ തെളിവുകളൊന്നുമില്ലെന്ന് ആർഎസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബല്ലെ പറഞ്ഞു. ആരോപണം ഉന്നയിച്ചവർ തന്നെയാണ് കുറ്റം തെളിയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























