രാഹുൽ ഗാന്ധിക്ക് ചുട്ട മറുപടിയുമായി ആർ.എസ്.എസ് രംഗത്ത്..

ഗുജറാത്തിലെ വഡോദരയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ ആര്‍.എസ്.എസിനെ വിമർശിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് സ്ത്രീ വിരുദ്ധ സംഘടനയാണ്, ആര്‍എസ്എസ് ശാഖകളില്‍ കാക്കി നിക്കര്‍ ഇട്ട സ്ത്രീകളെ ആരെങ്കിലും ഇതുവരെ കണ്ടിട്ടുണ്ടോ എന്നും രാഹുല്‍ഗാന്ധി ചോദിച്ചു. ‘ബിജെപിയുടെ പ്രധാനപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്. എത്ര സ്ത്രീ അംഗങ്ങളുണ്ട് അവര്‍ക്ക്. അവരുടെ ശാഖകളില്‍ നിക്കറിട്ട സ്ത്രീകളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? എനിക്ക് ഇതുവരെയും കാണാന്‍ കഴിഞ്ഞിട്ടില്ല’, എന്നും പറഞ്ഞ രാഹുൽ ഗാന്ധി ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കുമെന്ന് കൂട്ടിച്ചേർത്തു.
ഇപ്പോഴിതാ ആര്‍എസ്എസ് ശാഖയില്‍ കാക്കി നിക്കറിട്ട സ്ത്രീകളെ കണ്ടിട്ടുണ്ടോ എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് മന്‍മോഹന്‍ വൈദ്യ രംഗത്തെത്തിയിരിക്കുകയാണ്. വനിതകളെ ഷോര്‍ട്ട് ഇട്ട് കാണണമെങ്കില്‍ ഹോക്കി കളി കാണണമെന്നാണ് മൻമോഹന്റെ മറുപടി.
രാഹുലിന് വേണ്ടി പ്രസംഗം തയ്യാറാക്കുന്നവര്‍ക്ക് ആര്‍എസ്എസ് എന്താണെന്ന് മനസ്സിലായിട്ടില്ലെന്നും കുറച്ചുകൂടി ബുദ്ധിയുള്ള എഴുത്തുകാരെ പ്രസംഗം തയ്യാറാക്കുന്നതിനായി കണ്ടെത്തണമെന്നും വൈദ്യ പരിഹസിച്ചു. ക്രിക്കറ്റ് ടീമും ഹോക്കി ടീമും പരസ്പരം ഏറ്റുമുട്ടുന്നത് പോലെയാണ് ആര്‍.എസ്.എസിന്റെ വനിത സാന്നിധ്യത്തെക്കുറിച്ചുള്ള പ്രസ്ഥാവനകള്‍ വന്നിട്ടുള്ളത്. ആര്‍എസ്എസില്‍ സ്ത്രീകള്‍ക്കായി രാഷ്ട്ര സേവികാ സമിതിയെന്ന പ്രത്യേക സംഘടന പ്രവര്‍ത്തിക്കുമ്പോഴാണ് രാഹുല്‍ ഇത്തരം പ്രസ്ഥാവന പറഞ്ഞത്. ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ഏത് തരത്തിലാണെന്ന് രാഹുലിന് അറിയില്ലെന്നും അദ്ദേഹം നടത്തിയ പ്രസ്താവനയിൽ മാപ്പ് പറയണമെന്നും ആര്‍എസ്എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























