കേണലിന്റെ ഭാര്യയുമായുള്ള അവിഹിതം: ഏറ്റുപറഞ്ഞ് ബ്രിഗേഡിയര്‍

കേണലിന്റെ ഭാര്യയുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടതായി കുറ്റസമ്മതം നടത്തിയ ബ്രിഗേഡിയര്‍ക്കെതിരെ നടപടി. സൈനിക കോടതി ബ്രിഗേഡിയറുടെ നാലുവര്‍ഷത്തെ സീനിയോരിറ്റി വെട്ടിച്ചുരുക്കി. പശ്ചിമബംഗാളിലെ ബിനഗുരിയിലെ ജനറല്‍ കോര്‍ട്ട് മാര്‍ഷലാണ് ബ്രിഗേഡിയര്‍ക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്. ബ്രിഗേഡിയര്‍ റാങ്കിലുള്ള ആറ് ഉദ്യോഗസ്ഥരും വിചാരണയില്‍ സന്നിഹിതരായിരുന്നു.
സിക്കിം ഡിവിഷനിലെ ബ്രിഗേഡിയറാണ് കുറ്റക്കാരനാണെന്ന് സൈനിക കോടതി കണ്ടെത്തിയത്. ആരോപണ വിധേയനായ ബ്രിഗേഡിയര്‍ കുറ്റം സമ്മതിച്ചതാണ് ചെറിയ ശിക്ഷ ലഭിക്കാനിടയായതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. സമാന കേസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന് അഞ്ചു വര്‍ഷംവരെ തടവ് ശിക്ഷ ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha


























