ഹിമാചല്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിന്

ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിന്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നുവെന്നും കമ്മീഷന്‍ അറിയിച്ചു.എന്നാല്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതി പറഞ്ഞു. നവംബര്‍ ഒന്‍പതിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഡിസംബര്‍ 18ന് അറിയാം.
ഡിസംബര്‍ 18 ന് മുന്‍പ് തന്നെ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നും ഈ തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് വോട്ടെണ്ണല്‍ ഡിസംബര്‍ 18 വരെ നീട്ടിയതെന്നും കമ്മീഷന്‍ അറിയിച്ചു. നിലവില്‍ ഹിമാചല്‍ പ്രദേശ് ഭരിക്കുന്നത് കോണ്‍ഗ്രസാണ്.68 അംഗ നിയമസഭയില്‍ വീരഭദ്ര സിംഗാണ് മുഖ്യമന്ത്രി. പ്രധാന പ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ തന്നെയാണ് ഇത്തവണയും പോരാട്ടം നടക്കുക.
https://www.facebook.com/Malayalivartha


























