പാക്കിസ്ഥാൻ അതിർത്തി ലംഘിച്ച ഇന്ത്യൻ സൈനികൻ കുറ്റക്കാരനെന്ന് കോടതി

2016 സെപ്റ്റംബറിൽ പാക് നിയന്ത്രണരേഖ മറികടന്ന് സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിനുശേഷം പാക്കിസ്ഥാൻ അതിർത്തി ലംഘിച്ച സൈനികൻ കുറ്റക്കാരനെന്ന് സൈനിക കോടതി. ചന്ദുബാബുലാൽ ചവാനെയാണു സൈനിക കോടതി കുറ്റക്കാരനായി വിധിച്ചത്. സർജിക്കൽ സ്ട്രൈക്കിനുശേഷം അതിർത്തി കടന്ന ചന്ദുബാബുലാൽ പാക് സൈന്യത്തിന്റെ പിടിയിലായിരുന്നു.
ജനുവരിയിൽ ഇയാളെ ഇന്ത്യൻ സൈന്യത്തിനു കൈമാറുകയും ശേഷം ചവാൻ ഇന്ത്യയിൽ നിയമനടപടികൾ നേരിടുകയും ചെയ്തു. കുറ്റം തെളിഞ്ഞതിനാൽ ചവാനെ മൂന്നു മാസത്തെ തടവുശിക്ഷയ്ക്കു കോടതി വിധിച്ചു. കോടതിയിൽ കുറ്റക്കാരനാണെന്ന് ചവാൻ ഏറ്റുപറഞ്ഞു. ശിക്ഷ വിധിച്ചെങ്കിലും ചവാന് അപ്പീൽ നൽകാൻ അവസരമുണ്ട്.
37 രാഷ്ട്രീയ റൈഫിൾസിൽ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടിരുന്ന ചവാൻ, ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തിയതിനു പിന്നാലെ അബദ്ധത്തിൽ പാക് അതിർത്തി കടക്കുകയായിരുന്നു. മഹാരാഷ്ട്ര ബോർവിഹിർ സ്വദേശിയാണു ചവാൻ.
https://www.facebook.com/Malayalivartha


























