വീണ്ടും സെല്‍ഫിമരണം: പുഴയിലെ തൂക്കുപാലത്തില്‍നിന്നും ചിത്രമെടുക്കവെ രണ്ട് പേര്‍ മരിച്ചു

വീണ്ടും ലോകത്തെ നടുക്കി സെല്‍ഫി മരണം. പുഴയില്‍ വീണാണ് സഞ്ചാരികളായ രണ്ട് യുവതികള്‍ മരിച്ചത്. ഒഡീഷ രായഗഡ ജില്ലയിലെ നാഗബലി പുഴയിലെ തൂക്കുപാലത്തില്‍നിന്നും ചിത്രമെടുക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.
ആന്ധ്ര പ്രദേശ് വിശാഖപട്ടണം സ്വദേശി ഇ.ജ്യോതി (27), വിസിയനഗരം സ്വദേശി എസ്.ശ്രീദേവി (23) എന്നിവരാണു മരിച്ചത്. പുഴയിലെ പാറ പശ്ചാത്തലമാക്കി തുടര്‍ച്ചയായി സെല്‍ഫി എടുക്കുന്നതിനിടെയാണ് യുവതികള്‍ കാല്‍വഴുതി പുഴയിലേക്കു വീണതെന്നു രായഗഡ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് ആര്‍.കെ.പത്രോ പറഞ്ഞു. പുഴയില്‍ നിറയെ വെള്ളവും നല്ല ഒഴുക്കുമുണ്ടായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അഗ്‌നിശമന സേന മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു.
ലോകത്തില്‍ സെല്‍ഫിയെടുക്കുന്നതിനിടെയുള്ള മരണത്തില്‍ ഇന്ത്യ മുന്നില്‍. 2014 മാര്‍ച്ചിനും 2016 സെപ്റ്റംബറിനുമിടയില്‍ സെല്‍ഫിയെടുക്കുന്നതിനിടെയുള്ള മരണത്തില്‍ ലോകത്തില്‍ ഇന്ത്യയാണ് മുന്നിലെന്ന് കാര്‍നെഗി മെലന്‍ സര്‍വകലാശാലയും ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫോര്‍മേഷനും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.ഇക്കാലയളവില്‍ ലോകത്തില്‍ 127 സെല്‍ഫി മരണം റിപ്പോര്‍ട്ട് ചെയ്തതില്‍ 76 ഉം ഇന്ത്യയിലേതാണെണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha


























