ചേരിനിവാസികളെ കുടിയൊഴിപ്പിക്കാന്‍ പോലീസ് സൃഷ്ടിച്ച കപടനാടകമായിരുന്നെന്ന് പ്രദേശവാസികൾ ; സംഭവം നടക്കുന്നതിന് ഒരു ദിവസം മുമ്പ്തന്നെ പോലീസ് ചേരിയൊഴിയാൻ നോട്ടീസ് നൽകിയിരുന്നതും സ്ഫോടനം നടന്ന മണിക്കൂറുകളിലെ പോലീസിന്റെ നീക്കങ്ങളും സംശയം ജനിപ്പിക്കുന്നത്

മുംബൈ ബാന്ദ്രയിലെ കഴിഞ്ഞ ദിവസമുണ്ടായ വന്‍ തീപിടുത്തം പോലീസ് വ്യാജമായി സൃഷ്ടിച്ചതാണെന്ന് വെളിപ്പെടുത്തല്‍. ചേരിനിവാസികളെ കുടിയൊഴിപ്പിക്കാനായി പോലീസ് മനപൂര്‍വം സൃഷ്ടിച്ചതാണ് സ്ഫോടനം എന്നാണ് പുറത്തുവന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
കഴിഞ്ഞ ദിവസം ഗ്യാസ് സിലിണ്ടര്‍ തകര്‍ന്നുണ്ടായ തീപിടുത്തത്തില്‍ 400 ചേരികളാണ് ചാരമായത്. ദൃക്സാക്ഷികളുടെയും, പ്രദേശവാസികളുടെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദ ക്വിന്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. തീപിടുത്തം ഉണ്ടാകുന്നതിന് ഒരു ദിവസം മുമ്പ് തന്നെ പോലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബോംബെ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ചേരി ഒഴിപ്പിക്കല്‍ പദ്ധതിയുടെ ഭാഗമായി 48 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞു പോകണമെന്ന് ആവശയപ്പെട്ട് പ്രദേശവാസികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വന്‍ തീപിടുത്തം ഉണ്ടായത്.
വസ്തുവകകള്‍ മാറ്റാന്‍ തങ്ങള്‍ക്ക് സമയം നല്‍കുന്നതിനു മുമ്പ് തന്നെ ചേരി തകര്‍ക്കാന്‍ അവര്‍ ഉണ്ടാക്കിയെടുത്തതാണ് ഈ തീപിടുത്തമെന്ന് ആരോപണം ഉയര്‍ന്നു. തങ്ങളുടെ വീട്ടില്‍ നിന്ന് സാധനങ്ങള്‍ എടുത്തുമാറ്റാന്‍ എത്തിയ സ്ത്രീകളെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തുവെന്നും പ്രദേശവാസികള്‍ പറയുന്നു. അതേസമയം പോലീസ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആദ്യ ഘട്ടത്തില്‍ നടത്തിയിരുന്നില്ലെന്നും സംഭവത്തിന്റെ ദൃക്സാക്ഷി വ്യക്തമാക്കുന്നു. ഇത്രയും പേര്‍ തിങ്ങി പാര്‍ത്തിരുന്ന ചേരിയില്‍ വന്‍ തീപിടുത്തമുണ്ടായിട്ടും ആര്‍ക്കും പരിക്കുകള്‍ ഏല്‍ക്കാതിരുന്നതും സംശയമുണര്‍ത്തുന്നു.
ഒക്ടോബര്‍ 26 ന് വൈകുന്നേരം മൂന്നു മണിയോടെ ഒരു സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നാണ് ഔദ്യോഗികവാദം. തീപിടുത്തത്തില്‍ രണ്ട് ഫയര്‍മാന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് നിസാര പരിക്ക് ഏറ്റിരുന്നു.
https://www.facebook.com/Malayalivartha


























