ബി.ജെ.പി. ശിവസേന തർക്കം മുറുകുന്നു മോഡിയുടെ വിജയത്തിന്റെ പകുതി ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്കെന്ന് രാജ് താക്കറെ

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഡി നേടിയ വിജയത്തിന്റെ പകുതി ക്രെഡിറ്റ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാണെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ രാഹുല്‍ ഗാന്ധി മോഡിക്കെതിരെ നടത്തിയ പരിഹാസം മോഡിക്ക് ഗുണമായി മാറി. അന്ന് രാഹുല്‍ മോഡിയെ പരിഹസിച്ചത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അന്ന് ജനങ്ങള്‍ മോഡിക്ക് അനുകൂലമായലി തിരിഞ്ഞു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതിയെന്നും താക്കറെ പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് ബി.ജെ.പി വിജയിക്കാന്‍ സാധ്യതയില്ല. 2014ലെ മോഡിയുടെ വിജയത്തില്‍ 50 ശതമാനം ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്കും 15 ശതമാനം ക്രെഡിറ്റ് സാമൂഹ്യമാധ്യമങ്ങള്‍ക്കുമാണ്. 10-20 ശതമാനം ക്രെഡിറ്റ് ബി.ജെ.പി ആര്‍.എസ്.എസ് സംഘടനകള്‍ക്കുമാണെന്നും താക്കറെ പറഞ്ഞു. ബാക്കിയുള്ളത് മാത്രമാണ് മോഡിയുടെ വ്യക്തി പ്രഭാവത്തിന് ലഭിച്ചതെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.
പൊതുപരിപാടികളില്‍ മോഡി പ്രസംഗിക്കുമ്ബോള്‍ ആളുകള്‍ വിട്ടുപോകുന്നത് കണ്ടിരുന്നു. ഇത് നേരത്തെ കണ്ടിട്ടില്ലാത്തതാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 150 സീറ്റില്‍ വിജയിക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ഇത് ശരിയാകണമെങ്കില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ അത്ഭുതം സംഭവിക്കണമെന്നും രാജ് താക്കറെ പരിഹസിച്ചു. ശിവസേന എം.പി രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എം.എന്‍.എസും രാഹുലിനെ പിന്തുണച്ച് രംഗത്ത് വന്നത്.
https://www.facebook.com/Malayalivartha


























