ആര്‍.എസ്.എസ് കേന്ദ്രത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ പഠനയാത്ര നടത്തണമെന്ന് രാജസ്ഥാന്‍ സര്‍ക്കാറിന്റെ ഉത്തരവ്;ഉത്തരവിനെതിരേ രാജ്യവ്യാപകമായി വൻ പ്രതിഷേധം

ആര്‍.എസ്.എസ് കേന്ദ്രത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ പഠനയാത്ര നടത്തുന്നത് നിര്‍ബന്ധിതമാക്കി രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍. ഉദയ്പൂരില്‍ ആര്‍.എസ്.എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രതാപ് ഗൗരവ് കേന്ദ്രയില്‍ എല്ലാ കോളജുകളും നിര്‍ബന്ധമായി പഠനയാത്ര പോകണമെന്നാണ് നിര്‍ദ്ദേശം. ആര്‍.എസ്.എസ് പിന്തുണയോടെ നിര്‍മ്മിച്ച് കഴിഞ്ഞ വര്‍ഷം ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്തതാണ് പ്രതാപ് ഗൗരവ് കേന്ദ്ര.
സംസ്കാരം, പാരമ്ബര്യം, ദേശസ്നേഹം, വിദ്യാഭ്യാസം, ടൂറിസം, ധീരത തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് പഠനയാത്ര കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജോയിന്റ് ഡയറക്ടര്‍ ബന്ദന ചക്രവര്‍ത്തി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പ്രതാപ് ഗൗരവ് കേന്ദ്രത്തെ ഉത്തരവില്‍ ദേശീയ തീര്‍ത്ഥാടനം സഞ്ചാര കേന്ദ്രമായാണ് വിശേഷിപ്പിക്കുന്നത്.
ഈ വര്‍ഷം ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇവിടം സന്ദര്‍ശിച്ചിരുന്നു. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് സോഹന്‍ സിങ് ആണ് കേന്ദ്രത്തിന് രൂപം നല്‍കിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























