കരിങ്കോഴി ഞങ്ങളുടേതാണ്...അല്ല ഞങ്ങളുടേത്: കരിങ്കോഴിക്കായി ഈ രണ്ട് സംസ്ഥാനങ്ങൾ പോരടിക്കുന്നു

കരിങ്കോഴിക്കായി പോരടിക്കുകയാണ് മധ്യപ്രദേശും ഛത്തീസ്ഗഡും. കരിങ്കോഴി തങ്ങളുടേതാണെന്ന് ഇരുകൂട്ടരും പരസ്പരം വാദിക്കുന്നു. പ്രോട്ടീന്‍ കലവറയാണ് കരിങ്കോഴി. ഇതിന്റെ ജന്മസ്ഥലത്തെകുറിച്ചാണ് അയല്‍സംസ്ഥാനങ്ങളായ മധ്യപ്രദേശും ഛത്തീസ്ഗഡും തർക്കിക്കുന്നത്. തര്‍ക്കം മൂത്തപ്പോൾ കോഴിക്ക് ഭൗമസൂചിക പദവി ആവശ്യപ്പെട്ട് ചെന്നൈയിലെ ഭൗമസൂചിക കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ് ഇരുകൂട്ടരും. 'ഭൗമസൂചിക പദവി' ലഭിച്ചാല്‍ കോഴികളെ വിറ്റഴിക്കാന്‍ എളുപ്പമാണെന്നാണ് വ്യാപാരികൾ പറയുന്നത്.
കരിങ്കോഴിയുടെ യഥാര്‍ഥ ജന്മസ്ഥലം ഛാബുവ ജില്ലയായതിനാൽ തങ്ങള്‍ ജയിക്കുമെന്നാണ് മധ്യപ്രദേശ് മൃഗ സംരക്ഷണ വകുപ്പ് പറയുന്നത്. 2012ല്‍തന്നെ ഛാബുവ ജില്ല അധികൃതര്‍ ഇതിനായി അപേക്ഷ നല്‍കിയിരുന്നു. കോഴിയുടെ ഉടമസ്ഥാവകാശമുന്നയിച്ച് ഇൗയടുത്താണ് ഛത്തിസ്ഗഢ് എത്തിയത്.
https://www.facebook.com/Malayalivartha

























