ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെലുങ്ക് ദേശം പാര്‍ട്ടിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിനെതിരെ സമര്‍പ്പിച്ച അവിശ്വാസ പ്രമേയം ഇന്ന് ലോക്‌സഭയില്‍

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെലുങ്ക് ദേശം പാര്‍ട്ടിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിനെതിരെ സമര്‍പ്പിച്ച അവിശ്വാസ പ്രമേയം ഇന്ന് ലോക്‌സഭ പരിഗണിക്കും. കഴിഞ്ഞ വെള്ളിയാഴ്ച തന്നെ ഇരുപാര്‍ട്ടികളും നോട്ടീസ് നല്‍കിയിരുന്നെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നേരത്തെ പിരിഞ്ഞതിനാല്‍ പരിഗണിച്ചിരുന്നില്ല.
എന്നാല്‍ കാവേരി പ്രശ്‌നം ഉയര്‍ത്തി അണ്ണാ ഡി.എം.കെ അംഗങ്ങള്‍ ഇന്നും സഭയില്‍ ബഹളം തുടര്‍ന്നാല്‍ സഭ ശാന്തമല്ലാത്തതില്‍ കണക്കെടുപ്പ് സാദ്ധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് നടപടികള്‍ നിറുത്തിവയ്ക്കാം. ഇത് മറികടക്കാന്‍ പ്രമേയത്തെ പിന്തുണയ്ക്കുന്ന 54 എം.പിമാരുടെ ഒപ്പ് ശേഖരിച്ച് സ്പീക്കര്‍ക്ക് നല്‍കുമെന്ന് ടി.ഡി.പി നേതാവ് രമേശ് വ്യക്തമാക്കി. വ്യാഴാഴ്ച വൈ. എസ്.ആര്‍ കോണ്‍ഗ്രസ് എം. പി വൈ.വി. സുബ്ബറെഡ്ഡിയാണ് ആദ്യം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രമേയത്തെ പിന്താങ്ങുമെന്ന് ആദ്യം പ്രഖ്യാപിച്ച ടി.ഡി.പി പിറ്റേന്ന് എന്‍.ഡി.എ ബന്ധം അവസാനിപ്പിച്ച ശേഷം മറ്റൊരു പ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു.
ടി.ഡി.പി അംഗം തൊട്ട നരസിംഹമാണ് ഇത് സംബന്ധിച്ച നോട്ടീസ് നല്‍കിയത്. പ്രമേയത്തിന് കോണ്‍ഗ്രസ് (48 എംപിമാര്‍), സി.പി.എം (9), തൃണമൂല്‍ കോണ്‍ഗ്രസ് (34), എ.ഐ.എം.ഐ.എം (ഒരു എം.പി ) പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചു. പ്രമേയം പരിഗണിക്കാന്‍ 50 എം.പിമാരുടെ പിന്തുണയാണ് വേണ്ടത്. ടി.ഡി.പിക്ക് 16ഉം, വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് 9ഉം എം.പിമാരുണ്ട്.
2014ല്‍ അധികാരത്തില്‍ എത്തിയ ശേഷം മോദി സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന ആദ്യ അവിശ്വാസ പ്രമേയമാണിത്. 536അംഗ ലോക്‌സഭയില്‍ 274 എം.പിമാരുള്ള ബി.ജെ.പിക്ക് അവിശ്വാസ പ്രമേയം ഭീഷണിയാവില്ല. എന്നാല്‍ 18 അംഗങ്ങളുള്ള ശിവസേന കൂടി ഇടഞ്ഞാല്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയാകും.
https://www.facebook.com/Malayalivartha

























