നാലാം കാലിത്തീറ്റ കുംഭകോണക്കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ ;മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ കോടതി കുറ്റവിമുക്തനാക്കി

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ ശിക്ഷിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ മുന്‍ഗാമിയായ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ ഇൗ കേസില്‍ റാഞ്ചി കോടതി കുറ്റവിമുക്തനാക്കി.
ബിഹാറില്‍ കാലിത്തീറ്റയുടെ പേരില്‍ സര്‍ക്കാര്‍ ഫണ്ട് തിരിമറി നടത്തിയെന്ന കേസിലാണ് ശിക്ഷ. 1990 ലാണ് കോടികളുടെ അഴിമതി പുറത്തു വന്നത്. കാലിത്തീറ്റ അഴിമതിക്കേസില്‍ ലാലുവിനെതിരായ ആറ് കേസുകളില്‍ മൂന്നിലും ശിക്ഷിക്കപ്പെട്ടിരുന്നു
ലാലുവിനു പുറമെ 30 േപര്‍ കൂടി കേസില്‍ പ്രതികളാണ്. 2013ലാണ് ലാലു ആദ്യം ശിക്ഷിക്കപ്പെടുന്നത്. അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷയായിരുന്നു വിധിച്ചത്. പിന്നീട് 2017 ഡിസംബര്‍ 23ന് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ മൂന്നര വര്‍ഷത്തേക്ക് സി.ബി.െഎ കോടതിയും ശിക്ഷിച്ചു. ഇൗ വര്‍ഷം ജനുവരിയില്‍ മൂന്നാമത്തെ കേസിലും അഞ്ചുവര്‍ഷം ശിക്ഷ വിധിച്ചിരുന്നു. ഇൗ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് നാലാമത്തെ കേസിലും ലാലുവിെന ശിക്ഷിക്കുന്നത്.
1990-97 കാലത്ത് ലാലുപ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ മൃഗസംരക്ഷണവകുപ്പ് നടത്തിയ 950 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം. കാലിത്തീറ്റയും മരുന്നുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങിയതിെന്റ വ്യാജ ബില്‍ ഹാജരാക്കി ട്രഷറികളില്‍നിന്ന് പണം പിന്‍വലിച്ചെന്നാണ് ആരോപണം. ധനവകുപ്പും ലാലുവാണ് കൈകാര്യം ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha

























