കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിക്കുളള അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യം ; ഹര്‍ജി ബുധനാഴ്ച്ച പരിഗണിക്കും

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി ക്കുളള അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി ഇലക്ഷന്‍ കമ്മീഷന്‍ ബുധനാഴ്ച്ച പരിഗണിക്കും. ബിജെപി വക്താവും അഡ്വക്കേറ്റുമായ അശ്വനി കുമാര്‍ ഉപാധ്യായ ഈ വര്‍ഷം ജനുവരിയിലാണ് ആവശ്യവുമായി കമ്മീഷനെ സമീപിച്ചത്.
കൈപ്പത്തി എന്നത് ഒരു തെരഞ്ഞെടുപ്പ് ചിഹ്നം മാത്രമല്ല മനുഷ്യ ശരീരത്തിലെ ഒരു പ്രധാന ഭാഗം കൂടിയാണ്. പലപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടി ഇതിനെ ദുരുപയോഗം ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് ചട്ടം പ്രകാരം വോട്ടിംഗിന് 48 മണിക്കൂര്‍ മുന്‍മ്പ് പ്രചാരണം അവസാനിപ്പിക്കണം. അതുപോലെ തന്നെ ജനപ്രാധിനിധ്യ നിയമത്തിലെ സെക്ഷന്‍ 130 പ്രകാരം പോളിംഗ് നടക്കുന്ന 100 മീറ്റര്‍ ചുറ്റളവില്‍ തെരഞ്ഞെടുപ്പ് ചിഹ്നം പ്രദര്‍ശിപ്പിക്കാന്‍ പാടുളളതല്ല എന്നാല്‍ ഇതു രണ്ടും കൈപ്പത്തിയുടെ കാര്യത്തില്‍ നടപ്പാവുന്നില്ല. മാത്രമല്ല തെരഞ്ഞെടുപ്പ് പോളിംഗ് സ്ഥലത്ത് ഇരിക്കുന്ന കോണ്‍ഗ്രസ് ഏജന്‍റ് പലപ്പോഴും വോട്ട് ചെയ്യുന്ന ആളെ കൈപ്പത്തി കാണിച്ച് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു ഇതെല്ലാം തന്നെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ പരസ്യമായ ലംഘനമാണെന്ന് ഇദ്ദേഹം ഹര്‍ജിയില്‍ പറയുന്നു.
ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ നുകം കെട്ടിയ കാളയായിരുന്നു കോണ്‍ഗ്രസിന്‍റെ ചിഹ്നമെന്നും തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പില്‍ പശുവും പശുക്കുട്ടിയുമായെന്നും പിന്നീടാണ് കൈപ്പത്തി ചിഹ്നം പാര്‍ട്ടിക്ക്
ലഭിച്ചതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 18 ന് ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണറായ ചന്ദ്ര ഭൂഷണ്‍ കുമാറാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക
https://www.facebook.com/Malayalivartha

























