ഹരിയാനയില്‍ സ്തീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജീന്‍സും മൊബൈല്‍ ഫോണും നിരോധിച്ചു

ഹരിയാനയിലെ സോണിപത് ജില്ലയിലെ ഇസൈന്‍പൂര്‍ ഗ്രാമത്തില്‍ ഇനി സ്ത്രീകളും പെണ്‍കുട്ടികളും ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുവാന്‍ പാടില്ല. ഇസൈന്‍പൂര്‍ ഖേദി പഞ്ചായത്ത് പുറപ്പെടുവിച്ച ഉത്തരവു പ്രകാരമാണു പെണ്‍കുട്ടികള്‍ ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് വിലക്കിയിരിക്കുന്നത്.
ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതു ഗ്രാമത്തില്‍ ഒളിച്ചോട്ടം വര്‍ധിപ്പിക്കും എന്നാണ് ഇവര്‍ പറയുന്നത്. ഈ നിയമം നടപ്പിലാക്കിയതു മുതല്‍ ഗ്രാമത്തിലെ സ്ഥിതി കൂടുതല്‍ മെച്ചപ്പെട്ടതായി ഗ്രാമത്തലവന്‍ സര്‍പാഞ്ച് പ്രേം സിംഗ് അവകാശപ്പെട്ടു. ഞങ്ങളുടെ ഗ്രാമത്തില്‍ പെണ്‍കുട്ടിളെ ജീന്‍സ് ധരിക്കാന്‍ അനുവദിക്കില്ല. അവര്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുന്‍ നിര്‍ത്തി ഞങ്ങള്‍ അതു നിരോധിച്ചിട്ടുണ്ട്. ഈ രണ്ടു വസ്തുക്കളും അവരെ നശിപ്പിക്കും എന്നു പറയുന്നില്ല. പക്ഷേ അത് അവര്‍ക്ക് അനുയോജ്യമല്ല എന്ന് സിംഗ് പറയുന്നു.
എന്നാല്‍ ഈ ഉത്തരവ് വളരെ വിചിത്രമാണ് എന്നാണു ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ പ്രതികരണം. ഇതു തീര്‍ത്തും തെറ്റാണ്. പുരുഷന്മാരുടെ മാനസീകവസ്ഥയിലാണു പ്രശ്‌നങ്ങളിരിക്കുന്നത് ഞങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളിലല്ല. വസ്ത്രധാരണം നോക്കി എങ്ങനെയാണു സ്ത്രീകളുടെ വ്യക്തിത്വം അളക്കുന്നത് എന്ന് ഇവര്‍ ചോദിക്കുന്നു.
https://www.facebook.com/Malayalivartha

























