കത്വ കേസില്‍ പണം പിരിച്ചെന്ന ആരോപണം വ്യക്തിപരമായി അധിക്ഷേപിക്കാൻ; ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സംഘടനയില്‍ നിന്നോ കത്വ കേസില്‍ ഹാജരാകുന്നതിനായി പണം വാങ്ങിയിട്ടില്ലന്നും കേസിലെ അഭിഭാഷക

കത്വ കേസിന്‍റെ പേരില്‍ പണം പിരിച്ചെന്ന ആരോപണം തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതാണെന്ന് കേസിലെ അഭിഭാഷക ദീപിക സിങ് രജാവത്ത്. മി. ഭട്ടി എന്നൊരാളാണ് താന്‍ ജെ.എന്‍.യുവിലെത്തി വലിയ തുക സ്വരൂപിച്ചിതായി സീ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചത്. താന്‍ കുറച്ചു നാളുകള്‍ ജെ.എന്‍.യുവില്‍ തങ്ങിയാണ് കേസിന് വേണ്ടി തുക സമാഹരിച്ചതെന്നും ഇയാള്‍ ആരോപിക്കുന്നു. എന്നാല്‍ ഈ വിവരങ്ങളെല്ലാം കള്ളമാണെന്ന് ദീപിക പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
താന്‍ ഇതുവരെ ജെ.എന്‍.യുവില്‍ കാലുകുത്തിയിട്ടില്ല എന്നും വ്യക്തിപരാമായി തന്നെ അധിക്ഷേപിക്കാന്‍ വേണ്ടി മാത്രം നടത്തിയ ആരോപണങ്ങളാണിതെന്നും പ്രസ്താവനയിലൂടെ ദീപിക അറിയിച്ചു. ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സംഘടനയില്‍ നിന്നോ കഠ്വ കേസില്‍ ഹാജരാകുന്നതിനായി പണം വാങ്ങിയിട്ടില്ല. അഡ്വ. സുനില്‍ ഫെര്‍ണാണ്ടസ്, മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജയ് സിങ് എന്നിവരും ഡല്‍ഹിയിലെ ലോയേഴ്സ് കളക്ടീവുമാണ് തനിക്കാവശ്യമായ സഹായങ്ങളും പിന്തുണയും നല്‍കിവരുന്നത്.
തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തിട്ടുണ്ടെന്നും ഇതേക്കുറിച്ച് സെബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ടെന്നും ദീപിക അറിയിച്ചു. താലിബ് ഹുസൈന്‍ എന്ന ആക്ടിവിസ്റ്റാണ് ദ്വീപികക്ക് വേണ്ടി പണപ്പിരിവ് നടത്തിയതെന്നും ദീപിക രജാവത്തിന് തന്‍റെ സമുദായത്തിന്‍റെ പിന്തുണയില്ലെന്നും ഭട്ടി അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha

























