മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ട് വിധി പുറപ്പെടുവിച്ച എന്‍ഐഎ ജഡ്ജിയുടെ രാജി നിരസിച്ചു

ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2007ലെ മക്ക മസ്ജിദ് സ്‌ഫോടന കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ട് വിധി പുറപ്പെടുവിച്ച എന്‍.ഐ.എ ജഡ്ജി രവീന്ദര്‍ റെഡ്ഡിയുടെ രാജി ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിരസിച്ചു.
വിധി പറഞ്ഞതിന് പിന്നാലെ ജഡ്ജി 15 ദിവസത്തെ അവധിയിലും പ്രവേശിച്ചിരുന്നു. എന്നാല്‍, രാജി സ്വീകരിക്കുന്നില്ലെന്നും അവധി റദ്ദാക്കി എത്രയും വേഗം ജോലിയില്‍ തിരികെ പ്രവേശിക്കാനും ചീഫ് ജസ്റ്റിസ് റെഡ്ഡിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു.കേസില്‍ ആര്‍.എസ്.എസ് മുന്‍ പ്രചാരകന്‍ സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെയാണ് റെഡ്ഡി വെറുതേവിട്ടത്. ഇതിന് പിന്നാലെയായിരുന്നു നാടകീയമായി റെഡ്ഡിയുടെ രാജി.
ജഡ്ജിയുടെ രാജി ഒട്ടേറെ വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു. തെളിവുകള്‍ നിലനില്‍ക്കുന്നതല്ലെന്നും കുറ്റം തെളിയിക്കുന്നതില്‍ എന്‍.ഐ.എ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്.
https://www.facebook.com/Malayalivartha

























