Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കര്‍ണാടകയില്‍ ഞങ്ങള്‍ ആദ്യമേ വിജയിച്ചുകഴിഞ്ഞതാണ്; തെരഞ്ഞെടുപ്പുഫലം ഞങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലവും; യുദ്ധത്തില്‍ തോല്‍ക്കാതെ എങ്ങനെ വിജയിക്കാമെന്നുള്ളതാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ തിയറിയെന്നും അമിത് ഷാ

20 MAY 2018 03:30 PM IST
മലയാളി വാര്‍ത്ത

കര്‍ണാടക തെരഞ്ഞെടുപ്പ് ബിജെപി ആദ്യമേ വിജയിച്ചുകഴിഞ്ഞെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്. കോണ്‍ഗ്രസിനെ സംസ്ഥാനത്തു നിന്ന് തുരത്താനുള്ള വ്യക്തമായ ഉത്തരവാണ് ജനവിധിയിലൂടെ ജനം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാലുവര്‍ഷത്തെ ഭരണമികവുമായാണ് തങ്ങള്‍ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഒപ്പം, സിദ്ദരാമയ്യ സര്‍ക്കാര്‍ എങ്ങനെയാണ് സംസ്ഥാനത്തെ കഴിഞ്ഞ ഭരണകാലയളവില്‍ ചൂഷണം ചെയ്തതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. ബി ജെ പി തെരഞ്ഞെടുപ്പിനെ നേരിട്ട രീതി ശരിയായിരുന്നു. അതുകൊണ്ടു തന്നെയാണ്, കര്‍ണാടകയില്‍ പരമാവധി സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞതെന്നും അമിത് ഷാ പറഞ്ഞു.

കര്‍ണാടകയുടെ തെരഞ്ഞെടുപ്പുഫലം ഞങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്, അതുകൊണ്ടു തന്നെ സംസ്ഥാനത്തെ ജനങ്ങളുടെ തീരുമാനത്തെ അവഗണിക്കാന്‍ കഴിയില്ല. കര്‍ണാടകയുടെ മുമ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ തുറന്നു കാണിക്കണമെന്ന് ഉണ്ടായിരുന്നു. അതില്‍ വിജയിച്ചു എന്നാണ് തങ്ങള്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും എം എല്‍ എമാരെ വാങ്ങുന്നതിനെപ്പറ്റി ചോദ്യം ഉദിക്കുന്നില്ല. കാരണം, ഞങ്ങള്‍ക്ക് ഒരിക്കലും അവരുടെ പാര്‍ട്ടിയില്‍ നിന്ന് എം എല്‍ എമാരെ ആവശ്യമില്ല. അതുകൊണ്ടു തന്നെ ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ജെ ഡി എസുമായുള്ള സഖ്യത്തില്‍ താല്‍പര്യമില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ കീഴില്‍ കോണ്‍ഗ്രസ് പുതിയൊരു തിയറി രൂപീകരിച്ചിരിക്കുകയാണ്. യുദ്ധത്തില്‍ തോല്‍ക്കാതെ എങ്ങനെ വിജയിക്കാമെന്നുള്ളതാണ് അതെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇലക്ട്രിക് കാര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം  (9 minutes ago)

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (26 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (1 hour ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (19 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (19 hours ago)

Malayali Vartha Recommends