Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.....


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

കോടികൾക്ക് വഴി മാറുന്ന കർണാടക രാഷ്ട്രീയം .....റിസോർട്ട് രാഷ്ട്രീയത്തിന്റെ പിന്നില്ലേ കഥകൾ

17 JULY 2019 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

യു.ഡി.എഫിന്റെ അടിത്തറ അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ ഒന്നുകൂടി വിപുലീകരിക്കും; കുറെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണി മാത്രമല്ല യു.ഡി.എഫ്; യു.ഡി.എഫിന് ഏറ്റവും മികച്ച രാഷ്ട്രീയ വിജയമുണ്ടായത് കോട്ടയം ജില്ലയിലാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഇന്ത്യയുടെ ആത്മാവിൽ അലിഞ്ഞുചേർന്ന രാഷ്ട്രപിതാവിന്റെ പേര് ബിജെപിക്ക് എത്ര ശ്രമിച്ചാലും തേച്ചുമാച്ചുകളയാൻ കഴിയില്ല; പേരുമാറ്റ പ്രക്രിയയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രസർക്കാരെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

ഇന്ത്യന്‍ ഗ്രാമങ്ങളെ പട്ടിണിക്കിട്ടു കൊല്ലാനുള്ള ശ്രമം; തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തിലെ കോൺഗ്രസിൽ താഴേ തട്ടിൽ ഗ്രൂപ്പിസം അവസാനിച്ചു; എ, ഐ ഗ്രൂപ്പുകൾ ഇനി പുരാവസ്തു മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

എല്ലാ വാർഡുകളിലും എസ് ഡി പി ഐ നേതാക്കൾ പരസ്യമായി എൽഡിഎഫിനായി പ്രചരണം നടത്തുകയാണ്; രാജ്യം നിരോധിച്ച സംഘടനകളെ കൂട്ട് പിടിച്ചാണ് ഇരു മുന്നണികൾ രംഗത്ത് ഇറങ്ങുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് വഴിമാറിയ കർണാടക രാഷ്ട്രീയത്തിന്റെ കളം നിറയെ കോടികളാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത് . ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് രാഷ്ട്രീയകളികൾക്ക് പിന്നില്‍. വിമതരെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം എല്ലാ അടവും പയറ്റുന്നുണ്ട്. എന്നാല്‍ വിമതര്‍ക്ക് പിന്നില്‍ ആരാണ് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല . ബിജെപിയാണെന്ന് പൊതുവെ പറയാമെങ്കിലും വിമതര്‍ അത് സമ്മതിക്കുന്നില്ല.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര, ആഡംബര ഹോട്ടലുകളില്‍ താമസം, സുപ്രീംകോടതിയില്‍ സിറ്റിങിന് ലക്ഷങ്ങള്‍ വാങ്ങുന്ന അഭിഭാഷകര്‍ ഹാജരാകുന്നു... എവിടെ നിന്നാണ് വിമതര്‍ക്ക് പണം വരുന്നത്. തങ്ങള്‍ സ്വന്തമായി വഹിക്കുന്നുവെന്നാണ് വിമത എംഎല്‍എമാര്‍ പറയുന്നത്. എന്നാല്‍ പുറത്തുവരുന്ന വിവരങ്ങള്‍ മറ്റുചിലതാണ്.16 വിമത എംഎല്‍എമാര്‍ രാജിവെച്ചത് ജൂലൈ ആറിനാണ്. അതിന് ശേഷം കര്‍ണാടക രാഷ്ട്രീയം ദേശീയതലത്തില്‍ ചര്‍ച്ചയാണ്. രാജിവച്ചവര്‍ ഉടന്‍ തന്നെ മുംബൈയിലേക്ക് പോകുകയും ആഡംബര ഹോട്ടലില്‍ താമസമാക്കുകയും ചെയ്തു. ചാര്‍ട്ടേഡ് വിമാനങ്ങളിലായിരുന്നു വിമതരുടെ എല്ലാ യാത്രകളും.

ഇത്രയും ദിവസങ്ങള്‍ക്കിടെ വിമതര്‍ പലരും ബെംഗളൂരു-മുംബൈ യാത്ര നടത്തിയതെല്ലാം ചാര്‍ട്ടേഡ് വിമാനങ്ങളിലാണ്. വിവാദം സുപ്രീംകോടതിയിലെത്തിയതോടെ വിമതര്‍ക്ക് വേണ്ടി ഹാജരാകുന്നത് സിറ്റിങ് ലക്ഷങ്ങള്‍ വാങ്ങുന്ന മുതിര്‍ന്ന അഭിഭാഷകരാണ്. ഇതിനെല്ലാം പിന്നില്‍ തങ്ങള്‍ സ്വന്തമായി ചെലവഴിക്കുന്ന പണം മാത്രമാണുള്ളതെന്ന് വിമതര്‍ പറയുന്നു.രാജിവച്ച എംഎല്‍എമാര്‍ക്ക് ഓരോരുത്തര്‍ക്കും ചുരുങ്ങിയത് 20 കോടി രൂപ ലഭിച്ചുവെന്നാണ് ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ അടക്കം ദേശിയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമതരെ മാത്രമല്ല, ഇനിയും കൂറുമാറ്റം സംഭവിക്കുമോ എന്ന ഭയപ്പെട്ട് ഭരണ-പ്രതിപക്ഷ എംഎല്‍എമാരെല്ലാം മുംബൈയിലും ബെംഗളൂരുമുള്ള ആഡംബര ഹോട്ടലിലാണ് ദിവസങ്ങളായി താമസിക്കുന്നത്.

ഒരു യാത്രയ്ക്ക് നാല് ലക്ഷം.എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളുടെ ദിവസ വാടക 4000ത്തിനും 11000ത്തിനുമിടയിലാണത്രെ. ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള പ്രത്യേക വിമാനത്തിലെ ഒരു യാത്രയ്ക്ക് നാല് ലക്ഷത്തോളം രൂപ ചെലവ് വരും. പ്രതിസന്ധി തുടങ്ങിയ ശേഷം വിമതര്‍ അഞ്ചുതവണയെങ്കിലും ഈ റൂട്ടില്‍ യാത്ര ചെയ്തിട്ടുണ്ട്.50 ലക്ഷം വച്ചു ചെലവഴിച്ചു
കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കിടെ മാത്രം ഓരോ പാര്‍ട്ടികളും ഹോട്ടല്‍, വിമാനം ആവശ്യങ്ങള്‍ക്കായി മാത്രം 50 ലക്ഷം രൂപ വച്ച് ചെലവഴിച്ചുവെന്നാണ് കണക്കാക്കുന്നത്.

മഹാരാഷ്ട്രയില്‍ എത്തിയ വിമത എംഎല്‍എമാര്‍ ചില ക്ഷേത്ര ദര്‍ശനങ്ങള്‍ നടത്തിയിരുന്നു. അതും ചാര്‍ട്ടേഡ് വിമാനങ്ങളിലാണ് യാത്ര ചെയ്തത്. ഇതിനും വരും ലക്ഷങ്ങള്‍ ചെലവ്. വിമതര്‍ക്ക് വേണ്ടി പണം ചെലവഴിക്കുന്നത് ബിജപിയാണെന്ന് കോണ്‍ഗ്രസും ജെഡിഎസ്സും പറയുന്നു. കാരണം വിമത എംഎല്‍എമാര്‍ക്കൊപ്പം പലപ്പോഴും ബിജെപി പ്രതിനിധികളും യാത്ര ചെയ്തിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.റിസോർട് രാഷ്ട്രീയത്തിന് പേരുകേട്ട കർണാടക രാഷ്ട്രീയം ആരെയും കൊതിപ്പിക്കുന്ന പണസ്രോതസ് തന്നെയാണെന്ന് വ്യക്തം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര ഇന്ന്  (13 minutes ago)

മദ്ധ്യാഹ്നം വരെ മനഃശാന്തി അനുഭവപ്പെടുമെങ്കിലും, അതിനുശേഷം കടുത്ത മാനസിക പ്രശ്നമുള്ളവർക്ക്  (15 minutes ago)

പാലിയേക്കര ടോൾ പിരിവ്  (29 minutes ago)

സുപ്രീം കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ  (40 minutes ago)

യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി...  (47 minutes ago)

മോഹൻലാലിന്റെ വൃഷഭ ട്രെയിലർ  (50 minutes ago)

മോദിയുടെ കാർ നയതന്ത്രം  (59 minutes ago)

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ്...  (1 hour ago)

മുഖം മറച്ച നിലയിൽ ലുത്ര സഹോദരന്മാർ  (1 hour ago)

ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു  (1 hour ago)

എസ്.ഐ.ആർ എന്യൂമറേഷൻ ഫോമുകൾ  (1 hour ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതിലൂടെ സമയബന്ധിതമായി ദര്‍ശനം പൂര്‍ത്തിയാക്കാം.  (1 hour ago)

സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍  (1 hour ago)

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന്  (2 hours ago)

കുചേല ദിനം ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ചയായ  (2 hours ago)

Malayali Vartha Recommends