ഒരു നുണ പല തവണ ആവര്‍ത്തിച്ചാല്‍ യാഥാര്‍ഥ്യമെന്ന തന്ത്രം വിലപ്പോകില്ല ; രമേശ് ചെന്നിത്തലയ്ക്ക് നേരേ മുഖ്യമന്ത്രി പിണറായി വിജയൻ

രമേശ് ചെന്നിത്തല പയറ്റുന്നത് ഗീബല്‍സിന്റെ തന്ത്രമെന്ന് മുഖ്യമന്ത്രി. ഒരു നുണ പല തവണ ആവര്‍ത്തിച്ച്‌നുണയെ യാഥാര്‍ഥ്യമെന്ന തരത്തിൽ ആക്കുന്ന തന്ത്രം ചെന്നിത്തല കിഫ്‌ബി വിഷയത്തിൽ നടത്തുന്നുവെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. ഒരു നുണ പല തവണ ആവര്‍ത്തിച്ചാല്‍ യാഥാര്‍ഥ്യമെന്ന് നാട്ടുകാര്‍ വിശ്വസിക്കുമെന്നാണ്ചിലര്‍ ധരിച്ചു വച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹിറ്റ്ലറുടെ ഉറ്റ ചങ്ങാതിയായിരുന്ന ഗീബല്‍സിന്റെ അതേ തന്ത്രമാണ് 'കിഫ്ബി'യുടെ കാര്യത്തില്‍ പ്രതിപക്ഷനേതാവ് അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ പയറ്റുന്നതെന്നും അത് എവിടെയും വിലപ്പോവില്ലെന്നും പിണറായി വിജയൻ പറഞ്ഞു. പാലായിലെ വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് പ്രചാരണയോഗങ്ങളില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
. കേരളത്തില്‍ വികസനം നടക്കാതിരിക്കണമെന്ന വിചാരമുള്ള കൂട്ടരാണ് നിരന്തരം ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നതെന്നും അവരുടെ സൂക്കേട് എന്താണെന്നറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സാധ്യമാകണമെങ്കില്‍ 'കിഫ്ബി' തകരണമെന്നും . സി ആന്‍ഡ് എജി യുടെ പരിശോധനയ്ക്ക് ഇവിടെ ആരും തടസം നില്‍ക്കുന്നില്ലെന്നും ഏതു രേഖകളും അവർക്ക് പരിശോധിക്കാമെന്നും അതിനൊരു തടസവുമില്ലെന്നും സര്‍ക്കാര്‍ പലതവണ ആവര്‍ത്തിച്ച് പറഞ്ഞു. . എന്നാല്‍, ഇക്കൂട്ടര്‍ ആരോപണം ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടേയിരിക്കുകയാണ് എന്നും അദ്ദേഹം പറയുകയുണ്ടായി . കിഫ്ബിയിലൂടെ നിരവധി വികസന പദ്ധതികൽ കേരളം നടത്തുന്നു. തീരദേശഹൈവേ, ജലപാത, ദേശീയപാതയ്ക്ക് സ്ഥലമേറ്റെടുക്കല്‍, സെമി ഹൈസ്പീഡ് റെയില്‍വെ തുടങ്ങി പലതും കിഫ്ബി മുഖേന നടപ്പാക്കുന്ന പദ്ധതികളാണ്. യുഡിഎഫ് ഭരണകാലത്തെ ഗവേഷണം എങ്ങനെയൊക്കെ അഴിമതി നടത്തണമെന്നതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha