മഹാനാടകത്തിന് തിരശീല വീഴുന്നില്ല; മഹാരാഷ്ട്രയിൽ വീണ്ടും വഴിത്തിരിവ്; ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ അജിത് പവാർ രാജി വച്ചു; പിന്നാലെ ഫഡ്‌നാവിസും രാജി വയ്ക്കുമെന്ന് സൂചന; പവാർ ത്രികക്ഷി സഖ്യത്തിനൊപ്പം ? ഇനി വിശ്വാസ വോട്ടെടുപ്പിലേക്ക് കണ്ണും നട്ട് രാഷ്ട്രീയ ലോകം

മഹാരാഷ്ട്രയിൽ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളിൽ വീണ്ടും വഴി തിരിവ്. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ അജിത് പവാർ രാജി വച്ചു. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെ ഫഡ്‌നാവിസും രാജി വയ്ക്കുമെന്ന് സൂചന . ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്കകം ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നടത്തണമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെയായിരുന്നു അജിത് പവാറിന്റെ രാജി . വൈകിട്ട് 3.30 ന് ഫഡ്‌നാവിസ് വാർത്താസമ്മേളനം നടത്തും.
ചൊവ്വാഴ്ച ഉച്ചയ്ക്കു 12 മണിയോടെ അജിത് പവാര്‍, ദേവേന്ദ്ര ഫഡ്‌നാവിസിനെ വസതിയില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. അജിത് പവാര്‍ അടക്കം മൂന്ന് എംഎല്‍എമാരാണ് എന്‍സിപിയില്‍നിന്ന് ബിജെപിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നില്ല. നിലവില്‍ 165 പേരുടെ പിന്തുണയുണ്ടെന്നാണ് എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യം അവകാശപ്പെടുന്നത്.ഭൂരിപക്ഷമില്ലെന്ന് ബി ജെ പി സഖ്യ കക്ഷി ആർപിഐ അറിയിച്ചു. അതേ സമയം നാളെയാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്.
https://www.facebook.com/Malayalivartha