പുരപ്പുറത്ത് കയറി വിളിച്ചു പറയാനുള്ള അവസരം മുഖ്യമന്ത്രിക്ക് നല്‍കുകയാണ് ലക്ഷ്യം ; കേരളത്തിന്‍റെ തീരം അമേരിക്കന്‍ കമ്പനിക്കും മലയാളികളുടെ വിവരങ്ങള്‍ സ്പ്രിഗ്ലറിനും വില്‍ക്കാന്‍ ശ്രമിച്ചയാളാണ് മുഖ്യമന്ത്രി; വിമർശനവുമായി രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്‍റെ തീരം അമേരിക്കന്‍ കമ്പനിക്കും മലയാളികളുടെ വിവരങ്ങള്‍ സ്പ്രിഗ്ലറിനും വില്‍ക്കാന്‍ ശ്രമിച്ചയാളാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി. പുതുശ്ശേരിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോയതാണ് പണിറായി വിജയന്‍ ആരോപണത്തിനായി എടുത്തുപറയുന്നത്. എന്നാല്‍, ബംഗാളിലെ കാര്യം എന്തുകൊണ്ടാണ് അദ്ദേഹം പറയാത്തതെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
ബംഗാളില്‍ സി.പി.എം നേതാക്കളും പ്രവര്‍ത്തകരും കുട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകുന്നത് തിരക്ക് മുലമായിരിക്കും മുഖ്യമന്ത്രി കാണാതിരുന്നതെന്നും ചെന്നിത്തല പരിഹസിക്കുകയുണ്ടായി . രണ്ട് സീറ്റില്‍ നിന്ന് ഇപ്പോള്‍ കാണുന്ന നിലയിലേക്ക് ബി.ജെ.പിയെ വളര്‍ത്തിയത് സി.പി.എമ്മാണെന്നും രാജീവ് ഗാന്ധിക്കെതിരെ വാജ്പേയിയുമായും അദ്വാനിയുമായും കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ് സി.പി.എമെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും വോട്ട് വാങ്ങി ജയിച്ച മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്ന വാഴ്ത്താരി തമാശയായി കണ്ടാല്‍ മതിയെന്നും ബി.ജെ.പിയുമായി ഒത്തുകളിക്കുകയാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു . കേന്ദ്ര ഏജന്‍സികള്‍ കിഫ്ബിക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ ബി.ജെ.പിയുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും കേരളത്തിന്‍റെ വികസനം അട്ടിമറിക്കുന്നുവെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് പുരപ്പുറത്ത് കയറി വിളിച്ചു പറയാനുള്ള അവസരം മുഖ്യമന്ത്രിക്ക് നല്‍കുകയാണ് ലക്ഷ്യമെന്നും ആരോപിക്കുകയുണ്ടായി.
ഭരണഘടനാ ലംഘനം പിണറായി സര്‍ക്കാറിന് പതിവുള്ളത്. അതു നമ്മള്‍ നേരത്തെ കണ്ടതാണ്. എന്നാല്‍, അന്നൊന്നും കേന്ദ്രം ഒരു നടപടിയും എടുത്തിട്ടില്ല. എന്തുകൊണ്ടാണ് നടപടി എടുക്കാതിരുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യം ഈ സാഹചര്യത്തിലാണ്. ഐസകിന്‍റെയും പിണറായിയുടെയും വെല്ലുവിളി തമാശയായി കണ്ടാല്‍ മതിയെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























