ഇനി ജയരാജന്മാർ മിണ്ടില്ല... കേന്ദ്രം പൂട്ടിട്ടു പൂട്ടി... അടിയൊഴുക്കുകൾ എങ്ങോട്ട്...?

കണ്ണൂരിലെ ജയരാജന്‍ത്രയം പിണറായിക്കെതിരെ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് എയ്യുന്ന ഒളിയമ്പുകളില്‍ സിപിഎമ്മിന് ആശങ്ക. നേരിട്ടും സോഷ്യല്‍ മീഡിയയിലും പോളിംഗ് തീരുന്നതുവരെ ഇരട്ടമുനയുള്ള ഒരു പരാമര്‍ശവും പ്രതികരണവും പാടില്ലെന്ന് മൂന്നുപേര്‍ക്കും പാര്‍ട്ടി നേതൃത്വം കര്‍ക്കശമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.
കണ്ണൂരില്‍ സിപിഎമ്മിന്റെ കരുത്തന്‍മാരായ മൂന്നു ജയരാജന്‍മാര്‍ക്കും മത്സരിക്കാന്‍ സീറ്റ് നല്‍കാതെ വന്നതോടെയാണ് പാര്‍ട്ടിക്കും പിണറായിക്കും എതിരേ ഒളിയമ്പുകള്‍ വന്നുതുടങ്ങിയത്. പി ജയരാജന്‍ ആര്‍മിയുടെ ഫേസ് ബുക്ക് പേജുകള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെ നിര്‍ദേശങ്ങളിലേക്ക് സിപിഎം കടക്കുകയാണ്. പിണറായി വിജയനെ ഉന്നമിട്ട് ഫേസ് ബുക്ക് പോസ്റ്റുകളുണ്ടായാല്‍ ശിക്ഷണ നടപടിയുണ്ടാകുമെന്നതുള്‍പ്പെടെ മുന്നറിയിപ്പുകളാണ് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്നത്.
താനിനി മത്സരിക്കാനേയില്ലെന്ന കഴിഞ്ഞ ദിവസത്തെ ഇപി ജയരാജന്റെ പ്രതികരണത്തിനൊപ്പം പാര്‍ട്ടിയാണ് ലീഡര്‍ വ്യക്തിയല്ലെന്ന പി ജയരാജന്റെ ആക്രമണം പിണറായിക്ക് പ്രഹരമായിക്കഴിഞ്ഞു. കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ ജയരാജന്‍ അണികളില്‍ നിന്ന് വോട്ടുചോര്‍ച്ചയ്ക്ക് നീക്കമുണ്ടാകുമോ എന്ന ഭീതിയും സിപിഎം സംസ്ഥാന നേതാക്കള്‍ക്കുണ്ട്. തോമസ് ഐസക്ക്, സുധാകരന്‍, രാജു എബ്രഹാം തുടങ്ങിയ നേതാക്കള്‍ തെക്കന്‍കേരളത്തില്‍ നിശബ്ദരായത ്ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ സിപിഎമ്മിന് മുന്നു മുതല്‍ അഞ്ചുവരെ സീറ്റുകള്‍ നഷ്ടപ്പെടാന്‍ ഇടായാക്കുമെന്നാണ് നിരീക്ഷണം.
കണ്ണൂര്‍ രാഷ്ട്രീയത്തിലെ കരുത്തന്‍മാരായ മൂന്നു ജയരാജന്‍മാരില്‍ ഒരാളെങ്കിലും മത്സര രംഗത്തില്ലാതെ വന്നത് 35 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ്. 1987ലെ തിരഞ്ഞെടുപ്പു മുതല്‍ ജയരാജന്മാരില്‍ ആരെങ്കിലും രംഗത്തുണ്ടായിരുന്നു.
മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജന്‍, സംസ്ഥാന സമിതി അംഗം പി.ജയരാജന്‍, ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ എന്നിവരില്‍ മൂന്നു പേരും ഇത്തവണ മത്സരിക്കാന്‍ സീറ്റ് ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.
രണ്ടു തവണ മത്സരിച്ചവര്‍ക്കു സീറ്റു വേണ്ടെന്ന നിലപാട് ഏതാനും പേര്‍ക്ക് മാത്രം ബാധകമാക്കിയതാണ് ജയരാജന്‍മാര്‍ക്ക് പിടിക്കാതെ വന്നത്. ജോസ് കെ മാണി ജയിച്ചുവന്നാല്‍ ധനകാര്യമന്ത്രിയാക്കാനുള്ള താല്‍പര്യത്തിലാണ് തോമസ് ഐസക്കിനെ പിണറായി ഒഴിവാക്കിയതെന്ന വ്യാഖ്യാനവും പാര്‍ട്ടിയിലുണ്ടായി. മട്ടന്നൂര്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് നേരത്തേ ഇ.പി.ജയരാജന്‍ നിലപാട് എടുത്തിരുന്നു.
തന്നെയുമല്ല ഒരിക്കല്‍ക്കൂടി തനിക്ക് മട്ടന്നൂരിരില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഇപി ജയരാജന്‍ പിണറായിയോടു് താല്‍പര്യപ്പെട്ടിരുന്നു. പാര്‍ട്ടി ഇക്കാര്യം മുഖവിലയ്ക്ക് എടുത്തതുമില്ല. വടകര ലോക് സഭാ സീറ്റില്‍ തോറ്റതിനു ശേഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തിരികെ കൊണ്ടുവരാതെ പി.ജയരാജനെ സംസ്ഥാന സമിതി അംഗം എന്ന നിലയില്‍ ഒതുക്കി നിര്‍ത്തിയിരിക്കുന്നു.
ഈ തിരഞ്ഞെടുപ്പില്‍ ജയരാജനെ മട്ടന്നൂര്‍, കൂത്തുപറമ്പ് ഉള്‍പ്പെടെ നാലു സീറ്റുകളില്‍ പരിഗണിച്ചേക്കുമെന്ന് സംസാരമുണ്ടായിരുന്നു. എന്നാല്‍ പി ജയരാജനെ എന്നേക്കുമായി സിപിഎം ഒതുക്കിത്തീര്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha