Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെപിസിസി പുനഃസംഘടനയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ...താനും ഒരു മനുഷ്യനാണെന്നും ചില സാഹചര്യങ്ങളിൽ വിഷമം വരുന്നത് സ്വാഭാവികമാണെന്നും ചാണ്ടി..പാർട്ടിയിൽ ജാതിയും മതവുമൊന്നുമില്ല..


പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്..ഇന്ത്യയുടെ അയൽക്കാരന്റെ ഓരോ ഇഞ്ചും ബ്രഹ്മോസ് മിസൈലുകളുടെ പരിധിയിലാണ്..


അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാക്കിസ്ഥാന്‍ ആക്രമണം നടത്തിയതായി അഫ്ഗാന്‍ ഭരണകൂടം.. മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങളടക്കം കൊല്ലപ്പെട്ടതോടെ പ്രതിഷേധം കടുക്കുകയാണ്..


മകളുടെ വിവാഹത്തിന് സ്വരൂപിച്ച സ്വര്‍ണവും, പണവുമായി കാമുകിയ്‌ക്കൊപ്പം ഒളിച്ചോടിയ പിതാവ് വിവാഹിതനായി; തന്റെ വിവാഹകര്‍മം നടത്താനെങ്കിലും എത്തണമെന്ന് മകളുടെ അഭ്യർത്ഥന...


ഹമാസ് ടണലുകളില്‍ നിന്നെങ്ങനെ ഇറങ്ങി? ഇസ്രയേല്‍ അന്വേഷണത്തില്‍! ക്ലസ്റ്റര്‍ ബോംബ് ഉപയോഗിച്ച് ആക്രമണം..? ലോകം ഞെട്ടി!

നിശബ്ദ തരംഗം ശക്തിപ്രാപിച്ചു യുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന് മുല്ലപ്പള്ളി

06 APRIL 2021 12:17 PM IST
മലയാളി വാര്‍ത്ത

More Stories...

അനാവശ്യമായാണ് പൊലീസ് തല്ലിയത്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞുവെന്നത് കെട്ടിച്ചമച്ച കള്ളക്കേസാണ്; പൊലീസ് കള്ള സ്‌ഫോടന കേസുണ്ടാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും വേട്ടയാടുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചാണ്ടി ഉമ്മൻ അനുകൂലികൾ പ്രതീക്ഷിച്ചിരുന്നത് ജനറൽ സെക്രട്ടറി സ്ഥാനമോ വൈസ് പ്രസിഡന്റ് സ്ഥാനമോ ലഭിക്കുമെന്നായിരുന്നു; കെപിസിസി പുനസംഘടനയിൽ എതിർപ്പ് പരസ്യമാക്കി കെ.മുരളീധരൻ

പോറ്റിയെ പോറ്റിവളര്‍ത്തിയവരെയും കണ്ടെത്തണം; ഇയാളില്‍ നിന്ന് ആനുകൂല്യം പറ്റിയവര്‍ ആരെല്ലാം? ഉണ്ണി കൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത് തെളിവ് നശിപ്പിക്കാനും തൊണ്ടിമുതല്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാനും അവസരം നല്‍കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ ദേശീയതലത്തിലും സംസ്ഥാന തലത്തിലും ജില്ലാതലത്തിലും നിരവധി പുരസ്‌കാരങ്ങൾ നേടിയെടുക്കാൻ പഞ്ചായത്തിന് കഴിഞ്ഞു; അതിദരിദ്രരില്ലാത്ത പഞ്ചായത്തായി മാണിക്കൽ പഞ്ചായത്തിനെ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മന്ത്രി ജി.ആർ.അനിൽ

ഓരോ ഇടവഴികളിലും ലഹരിമാഫിയ; അവരെ തുരത്തേണ്ടത് നമ്മുടെ ആവശ്യമാണ്; വേരറുക്കാതെ വിമോചനം സാധ്യമല്ലെന്ന് രമേശ് ചെന്നിത്തല

കേരളത്തില്‍ ശക്തമായ യുഡിഎഫ് തരംഗമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.വടകര ചോമ്പാല എല്‍പി സ്‌കൂളില്‍ ഭാര്യ ഉഷയോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യം നിശബ്ദ തരംഗം ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് ശക്തമായി.ജനങ്ങളിലാണ് കോണ്‍ഗ്രസിനും യുഡിഎഫിനും വിശ്വാസം.ജനാധിപത്യ സമ്പ്രദായത്തില്‍ ബാലറ്റ് വെടിയുണ്ടയെക്കാള്‍ ശക്തമാണ്.ജനം ഭരണംമാറ്റം ആഗ്രഹിക്കുന്നു.അതിന് വേണ്ടിയുള്ള ഉറച്ചതീരുമാനം ജനം എടുത്തുകഴിഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷം തങ്ങള്‍ പൂര്‍ണ്ണമായും വഞ്ചിക്കപ്പെട്ടന്ന് ജനത്തിന് ബോധ്യമായി.സമസ്തമേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണിത്. കോടികള്‍ ഒഴുക്കി പിആര്‍ വര്‍ക്കില്‍ മാത്രം നില്‍ക്കുന്ന സര്‍ക്കാരിനെയും പൊയ്ക്കാലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയെയുമാണ് ജനം കണ്ടത്.

കാപട്യ രാഷ്ട്രീയമായി വീണ്ടും കബളിപ്പിക്കാന്‍ വന്നാല്‍ നിന്നുകൊടുക്കില്ലെന്ന് ജനം തീരുമാനമെടുത്തിട്ടുണ്ട്.യുഡിഎഫ് സെഞ്ചുറിയടിച്ച് അധികാരത്തിലെത്തും. ദക്ഷിണ-മധ്യ-മലബാര്‍ മേഖലകള്‍ യുഡിഎഫിന് അനുകൂലമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

 

നേമത്ത് ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറയുന്ന മുഖ്യമന്ത്രി മഞ്ചേശ്വരത്തെ കുറിച്ച് ഒന്നും പറയുന്നില്ല.മഞ്ചേശ്വരത്ത് ബിജെപി അധ്യക്ഷനെ വിജയിപ്പിക്കാന്‍ സിപിഎം രഹസ്യധാരണ ഉണ്ടാക്കി.

അതിനാലാണ് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ സിപിഎം അവിടെ നിര്‍ത്തിയത്. മുഖ്യമന്ത്രിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. അതുകൊണ്ടാണ് മൂന്നരമണിക്കൂര്‍ റോഡ് ഷോ നടത്തിയത്. മുഖ്യമന്ത്രി വിനയാന്വിതനാകുന്നത് പിആര്‍ ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരമാണെന്നും വോട്ടെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി പ്രകടിപ്പിച്ചത് കൃത്രിമ വിനയമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

 

അതേ സമയം അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽനടത്തിയ പ്രസ്താവന വിവാദമായിരുന്നു . കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മഞ്ചേശ്വരത്ത് സിപിഎമ്മിനോട് പരസ്യമായി വോട്ട് ചോദിച്ചിരുന്നു. ഇതിനെതിരെ വിമർശനമുയർന്നിരുന്നു.

മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത് ഇങ്ങനെയായിരുന്നു ; ആർഎസ്എസിനെ നേരിടാൻ കോൺഗ്രസ് എന്തു ചെയ്തന്ന പിണറായിയുടെ പരാമർശം കുറ്റബോധം കൊണ്ടാണ്. മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർത്ഥിയെയാണ് എൽഡിഎഫ് നിർത്തിയത്. ബിജെപിയെ ജയിപ്പിക്കാനാണ് ഇങ്ങനെ ചെയ്തത്.

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് നീക്കുപോക്കിന് തയ്യാറാണ്. മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ് തയ്യാറാണ്. എസ് ഡി പി ഐയുമായി 72 മണലങ്ങളിൽ പ്രാദേശിക നീക്ക് പോക്ക് എൽഡിഎഫ് നടത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി ഇത് നിഷേധിക്കുമോ ?

ശബരിമല പ്രശ്നം മുഖ്യവിഷയം ആക്കിയത് പ്രധാനമന്ത്രിയും പിണറായി വിജയനുമാണ്. 2019-ലെ തെരഞ്ഞെടുപ്പിലും നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. വിശ്വാസികളെ വഞ്ചിക്കുകയാണ് പ്രധാനമന്ത്രി. രണ്ടു പേരും ഒരേ സ്വഭാവക്കാരാണ് എന്നായിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുനഃസംഘടനയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ  (4 hours ago)

Rajnath Singh പാകിസ്ഥാന് രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്  (5 hours ago)

വര്‍ക്കല മൈതാനം അണ്ടര്‍ പാസേജ് മോടിപിടിപ്പിക്കല്‍: 99.94 ലക്ഷം രൂപയ്ക്ക് അനുമതി  (5 hours ago)

PAK AFGAN അതിര്‍ത്തിയില്‍ സംഘര്‍ഷം കടുക്കുന്നു  (5 hours ago)

കരുതലോടെ ആഘോഷം; കണ്ണിനുണ്ടായേക്കാവുന്ന പരിക്കുകൾക്കെതിരെ ബോധവത്കരണവുമായി എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസ്: 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സൗജന്യ നേത്രപരിശോധനാ ഡ്രൈവും പ്രഖ്യാപിച്ചു  (6 hours ago)

മുഖ്യമന്ത്രിയുടെ വിദേശ യാത്രകള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് - രമേശ് ചെന്നിത്തല  (6 hours ago)

പുതുതായി ആരംഭിച്ച എല്ലാ നഴ്‌സിംഗ് കോളേജുകള്‍ക്കും അംഗീകാരം: മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

മകളുടെ വിവാഹത്തിന് സ്വരൂപിച്ച സ്വര്‍ണവും, പണവുമായി കാമുകിയ്‌ക്കൊപ്പം ഒളിച്ചോടിയ പിതാവ് വിവാഹിതനായി; തന്റെ വിവാഹകര്‍മം നടത്താനെങ്കിലും എത്തണമെന്ന് മകളുടെ അഭ്യർത്ഥന...  (6 hours ago)

ഹമാസ് ടണലുകളില്‍ നിന്നെങ്ങനെ ഇറങ്ങി? ഇസ്രയേല്‍ അന്വേഷണത്തില്‍! ക്ലസ്റ്റര്‍ ബോംബ് ഉപയോഗിച്ച് ആക്രമണം..? ലോകം ഞെട്ടി!  (6 hours ago)

തീവ്രന്യുന മർദ്ദ സാധ്യത!  (7 hours ago)

KOLLAM സെക്യൂരിറ്റിക്കാരന്‍ ചോദിക്കാന്‍ എത്തിയപ്പോള്‍  (7 hours ago)

നിർണായക വിവരം; പ്രതിയെക്കുറിച്ച് സൂചന?  (7 hours ago)

പോറ്റിയുടെ തനിനിറം ലോകത്തിനു കാണിച്ചുതന്നു അയ്യപ്പൻ...  (9 hours ago)

അവന് തൈരില്ലാതെ ചോറ് ഇറങ്ങില്ലെന്ന് ; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തൈര് വാങ്ങാന്‍ വന്ന പോലീസിനെ ഓടിച്ച് വീട്ടമ്മ  (10 hours ago)

ഭാഗ്യാനുഭവവും കീർത്തിയും ലഭിക്കും  (10 hours ago)

Malayali Vartha Recommends