സംസ്ഥാന ബിജെപിയിൽ വമ്പൻ പൊട്ടിത്തെറി;ബിജെപിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും എം ടി രമേശ്, പി കെ കൃഷ്ണദാസ്, രാധാകൃഷ്ണൻ എന്നിവർ ലെഫ്റ്റായി ; കൃഷ്ണദാസ് പക്ഷത്തുള്ള പിആർ ശിവശങ്കരനെ ചാനൽ ചർച്ചകളിൽ നിന്നും കഴിഞ്ഞ ദിവസം വിലക്കി; ഇതിലുള്ള പ്രതിഷേധമാണ് കൃഷ്ണദാസ് പക്ഷ നേതാക്കളുടെ അപ്രതീക്ഷിത തീരുമാനത്തിലേക്ക് നയിച്ചത്;ഞെട്ടിത്തരിച്ച് ബിജെപി

സംസ്ഥാന ബിജെപിയിൽ വമ്പൻ പൊട്ടിത്തെറി... ബിജെപി ഘടകത്തെ ഞെട്ടിച്ചുകൊണ്ട് മൂന്ന് നേതാക്കന്മാരുടെ അതിനിർണായകമായ നീക്കം... ഇങ്ങനെ പോയാൽ പാർട്ടി രണ്ട് ആകുമോ എന്ന സംശയം വീണ്ടും ഉയരുന്നു ...
ഇപ്പോളിതാ ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം ബിജെപിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും എം ടി രമേശ്, പി കെ കൃഷ്ണദാസ്, എ എൻ രാധാകൃഷ്ണൻ എന്നിവർ ലെഫ്റ്റ് ആയിരിക്കുകയാണ്.
കൃഷ്ണദാസ് പക്ഷത്തെ പിആർ ശിവശങ്കരനെ ചാനൽ ചർച്ചകളിൽ നിന്നും കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ഇതിൽ അടക്കമുള്ള പ്രതിഷേധമാണ് കൃഷ്ണദാസ് പക്ഷ നേതാക്കളുടെ വിട്ടുപോകലിന് കാരണം. അക്ഷരാർത്ഥത്തിൽ ബിജെപിയെ ഒന്നടങ്കം ഞെട്ടിക്കുന്ന നീക്കം തന്നെയാണ് ഇവർ നടത്തിയിരിക്കുന്നത്.
ഈ നീക്കത്തിൽ നിന്നും സംസ്ഥാന ബിജെപിക്കുള്ളിൽ എത്രത്തോളം പുകച്ചിൽ ഉണ്ടാക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും.... ശോഭ സുരേന്ദ്രനെ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കിയായിരുന്നു...ഇത് ബിജെപിയിൽ ചില ഘടകങ്ങൾക്ക് ഏറ്റ തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വാട്സാപ്പ് ഗ്രുപ്പിൽ നിന്നും ലെഫ്റ്റ് ആയിരിക്കുന്നത് .
കേരളത്തില്‍ നിന്ന് കേന്ദ്ര മന്ത്രി വി. മുരളീധരനും പുതുതായി കുമ്മനം രാജശേഖരനും ഉള്‍പ്പെട്ട ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി പ്രഖ്യാപിക്കുകയായിരുന്നു . പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മെട്രോമാന്‍ ഇ. ശ്രീധരനും സമിതി അംഗമായിരുന്ന പി.കെ. കൃഷ്ണദാസുമുണ്ട്.
സംഘടനയിലും ഭരണരംഗത്തും നല്ല പ്രകടനം കാഴ്ചവയ്ക്കാത്തവരും സംഘടന അച്ചടക്കം ലംഘിച്ചവരുമാണ് പുറത്തായത്. ശോഭ സുരേന്ദ്രനെ തരംതാഴ്ത്തിയതില്‍ അതൃപ്തി പുകയുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടാണ് തന്നെ തഴഞ്ഞതെന്നാണ് ശോഭ സുരേന്ദ്രനെ പിന്തുണയ്ക്കുന്നവരുടെ വാദം .
ദേശീയ നിര്‍വാഹക സമിതിയില്‍ 80 അംഗങ്ങളാണുള്ളത്. 35 ദേശീയ ഭാരവാഹികളും 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും സമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ദേശീയ നേതൃത്വത്തിനും ആര്‍.എസ്.എസ് സംസ്ഥാന ഘടകത്തിനും താത്പര്യമുള്ളവരാണ് സമിതിയിലുള്ളത് എന്നത് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha