Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...


ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്


ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്, പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും, 11നാണ് വോട്ടെടുപ്പ്, വോട്ടെ ണ്ണൽ 13ന്


സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു... സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ

മഹാരാഷ്ട്ര പിടിക്കാൻ ബിജെപിയുടെ അറ്റകൈ പ്രയോഗം; കളത്തിലിറങ്ങി കേന്ദ്ര ഏജൻസികൾ; അനിൽ ദേശ്‌മുഖിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് ആ ലക്ഷ്യത്തോടെ

03 NOVEMBER 2021 10:58 AM IST
മലയാളി വാര്‍ത്ത

More Stories...

അയ്യന്റെ പൊന്ന് കട്ടവരിൽ കള്ളക്കടത്ത് സംഘവും !! നിർണായക ഇടപെടലിൽ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല

ആരും എടുത്തിട്ടില്ലാത്തത്ര ധീരമായ നടപടിയാണ് കോൺഗ്രസ് പാർട്ടി സ്വീകരിച്ചത്; പൊതുജനങ്ങൾക്ക് പാർട്ടിയോടുള്ള വിശ്വാസം നിലനിർത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

പൊലീസിന് രാഹുലിനെ അറസ്റ്റ് ചെയ്യണമായിരുന്നേല്‍ എപ്പോഴേ അറസ്റ്റ് ചെയ്യാമായിരുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍

എല്ലാവരുമായി ആലോചിച്ച ശേഷം ഒറ്റക്കെട്ടായിയെടുത്ത തീരുമാനമാണിത്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നടപടികള്‍ ക്ഷീണമുണ്ടാക്കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

മാലിന്യ പ്രശ്നം പരിഹരിക്കാനെന്ന പേരിൽ നഗരസഭ നടത്തിയ കിച്ചൻ ബിൻ അഴിമതിയും മരാമത്ത് പണികളുടെ കമ്മീഷൻ അഴിമതിയും വളരെ വലുത്; പൊട്ടിത്തെറിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മഹാരാഷ്ട്ര പിടിക്കാൻ തലങ്ങും വിലങ്ങും ഇറങ്ങുകയാണ് ബിജെപി...മന്ത്രിമാരെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളും രംഗത്തുണ്ട്.....ഡിസംബർ മാസത്തിനുള്ളിൽ മഹാരാഷ്ട്രയിലെ ഭരണം പിടിച്ചെടുക്കാനാണ് ബിജെപിയുടെ കഠിനശ്രമം. അതിനുവേണ്ടി ഡിസംബർ പദ്ധതി അവലംബിക്കുകയാണ് അവർ. ഇതിന്റെ ഭാഗമായിട്ടാണ് അനിൽ ദേശ്‌മുഖിന്റെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുകയാണ്.

സംസ്ഥാന ഭരണം ബി.ജെ.പി.യിൽനിന്ന് കൈവിട്ടുപോയി. ഇത് കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് വലിയ അപമാനം ആയിട്ടാണ് മാറിയിരിക്കുന്നത്. ശിവസേന തങ്ങൾക്കൊപ്പം നിൽക്കുമെന്ന പ്രതീക്ഷയായിരുന്നു ബി.ജെ.പിക്ക് . ആ പ്രതീക്ഷകളെ മലർത്തിയടിച്ചാണ് ശരദ്പവാർ അധികാരത്തിലെത്തിയത്. ഈ സാഹചര്യത്തെ മറികടക്കാൻ ആണ് കേന്ദ്ര ഏജൻസികളെ മഹാരാഷ്ട്രയിൽ ബി.ജെ.പി. തലങ്ങും വിലങ്ങും പറഞ്ഞു അയച്ചിരിക്കുന്നത്.

കേന്ദ്ര ത്തിന്റെ നയം സംസ്ഥാനസർക്കാരിന് പരമാവധി പ്രശ്നങ്ങൾ ഉണ്ടാക്കി കൊടുക്കുക എന്നതാണ്. സംസ്ഥാനസർക്കാരിലെ മന്ത്രിമാരുടെ അഴിമതി കണ്ടെത്തി അവരെ രാജിവെപ്പിക്കുക,ഒപ്പം അവരെ ജയിലഴിക്കുള്ളിലാക്കുക എന്ന തന്ത്രമാണ് ബി.ജെ.പി. അവിടെയും പരീക്ഷിക്കുന്ന തന്ത്രം . ശരദ്പവാറിന്റെ അടുത്ത വിശ്വസ്തൻ അനിൽ ദേശ്‌മുഖിനെ മന്ത്രി സ്ഥാനത്തുനിന്ന് രാജിവെപ്പിക്കാനും ഇ.ഡി.യുടെ കസ്റ്റഡിയിൽ ഇടാനും കഴിഞ്ഞത് ശരദ്പവാറിന് നൽകിയ കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

രണ്ടാമത്തെ വിശ്വസ്തനും ബന്ധുവുമായ അജിത് പവാറിനുമുകളിലാണ് കേന്ദ്ര ഏജസികൾ ഇപ്പോൾ ലക്ഷ്യം വച്ചിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് എന്നീ സ്ഥാപനങ്ങൾ അജിത് പവാറിന്റെ പിന്നാലെ വരാൻ തുടങ്ങിയിട്ട് മാസങ്ങളായി.

ചൊവ്വാഴ്ച 1400 കോടി ആദായ നികുതി വകുപ്പ് കണ്ടുകെട്ടുകയും ചെയ്തത് പുതിയ നീക്കമായിട്ടാണ് കണക്ക് കൂട്ടുന്നത് . ഇനി അജിത് പവാറിനെയും ബന്ധുക്കളെയുമാവും വരും ദിനങ്ങളിൽ കേന്ദ്ര ഏജൻസികൾ ലക്ഷ്യം വെക്കുന്നത്. ബി.ജെ.പി. നേതാവ് സാഗർ മെഘെയുടെ മകളെയാണ് മുംബൈയുടെ മുൻ പോലീസ് കമ്മിഷണറായ പരംബീർ സിങ്ങിന്റെ മകൻ റോഷൻ വിവാഹം ചെയ്തത്.

പരംബീർ സിങ് അനിൽ ദേശ്‌മുഖിനെതിരേ അഴിമതി ആരോപണങ്ങൾ ഉയർത്തിയത് ബി.ജെ.പി. സമ്മർദമാണെന്നും സംസാരമുണ്ട്.പരംബീർ സിങ് ബി.ജെ.പി. സഹായത്തോടെ രാജ്യം വിട്ടുവെന്ന് ഏതാനും ദിവസം മുമ്പ് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് ആരോപിക്കുകയുണ്ടായി. വരും ദിവസങ്ങളിൽ ഉദ്ധവ് താക്കറെ മന്ത്രിസഭയിലെ മന്ത്രിമാരുടെ അഴിമതി കണ്ടെത്തുന്നതോടൊപ്പം രാജിവെപ്പിച്ച് സംസ്ഥാനത്ത് ഭരണപ്രതിസന്ധി സൃഷ്ടിച്ച്, മറ്റൊരു രാഷ്ട്രപതി ഭരണത്തിലേക്ക് നയിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വീക്ഷിക്കുന്നത് .

അത് ബി.ജെ.പി. ഭരണത്തിലേക്ക് വഴി തുറക്കും . ബി.ജെ.പി. കണക്കുകൂട്ടിയ ഈ പദ്ധതി ഏതാനും മാസത്തിനുള്ളിൽ മഹാരാഷ്ട്രയുടെ മണ്ണിൽ വിളയുമോയെന്നും രാഷ്ട്രീയനിരീക്ഷകർ ഉറ്റുനോക്കുന്നുണ്ട് . സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് ഭരണപക്ഷം ആക്ഷേപം ഉയർത്തുന്നുണ്ട്.

മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്റെ അറസ്റ്റ് സംസ്ഥാനത്തെ ത്രികക്ഷി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി. പദ്ധതിയുടെ ഭാഗമാണെന്ന് ശിവസേനയും എന്‍.സി.പി.യും കോണ്‍ഗ്രസും വിമർശിക്കുകയും ചെയ്തു.ദേശ്മുഖിന്റെ അറസ്റ്റ് നിയമത്തിന്റെ ചട്ടക്കൂട്ടിനു നിരക്കുന്നതല്ലെന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവുത്ത് തുറന്നടിച്ചു.

ദേശ്മുഖിനെതിരേ പരാതി നല്‍കിയ മുന്‍ മുംബൈ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് ഒളിവിലാണ് എന്നതു തന്നെ ഇത് കെട്ടിച്ചമച്ച കേസാണ് എന്നതിന് തെളിവാണ് എന്നും അവർ ചൂണ്ടിക്കാട്ടുന്നു. സിങ്ങിനെ നാടുവിടാന്‍ സഹായിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് റാവുത്ത് വ്യക്തമാക്കി .കേന്ദ്ര അന്വേഷണ ഏജന്‍സികളായെ സി.ബി.ഐ., ഇ.ഡി., ആദായനികുതി വകുപ്പ്, എന്‍.സി.ബി. എന്നിവയെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് എന്‍.സി.പി. വക്താവ് നവാബ് മാലിക് തുറന്നടിച്ചു .

ആരോപണത്തിന് തെളിവു നല്‍കാതെ പരാതിക്കാരന്‍ നാടുവിട്ട് എന്നതുതന്നെ ഇത് അനീതിയാണെന്നതിന് തെളിവാണെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് വ്യക്തമാക്കി . സി.ബി.ഐ. നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ദേശ്മുഖ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. എന്തായാലും മഹാരാഷ്ട്ര ഭരണം പിടിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്രസർക്കാർ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍; ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; 43 പേർ അറ  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ചെന്നിത്തലയുടെ മൊഴിയെടുക്കാന്‍ എസ്‌ഐടി  (1 hour ago)

തോക്കുചൂണ്ടി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വ്യവസായി രക്ഷപ്പെട്ടു  (1 hour ago)

സുരേഷ് ഗോപി നടനില്‍ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്ക് എത്താന്‍ ദൂരം ഇനിയും താണ്ടേണ്ടതുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ സ്മൃതി മന്ദാന  (1 hour ago)

മന്ത്രവാദചികിത്സയുടെ പേരില്‍ 50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍  (2 hours ago)

കൊച്ചി-മുസിരിസ് ബിനാലെ; ഘാന കലാകാരന്‍ മഹാമയില്‍ നിന്ന് കലാനുഭവങ്ങള്‍ നേടി ബിഎഫ്എ വിദ്യാര്‍ഥികള്‍  (2 hours ago)

കൊച്ചി മുസിരിസ് ബിനാലെ'ഇൻവിറ്റേഷൻസ്' പരിപാടി ഡിസംബർ 13 മുതൽ; ഏഴ് വേദികളിലായി 11 പ്രോജക്റ്റുകൾ  (2 hours ago)

ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...  (2 hours ago)

ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...  (2 hours ago)

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ല: രൂക്ഷ വിമര്‍ശനവുമായി ഇ പി ജയരാജന്‍  (3 hours ago)

കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കണ്ടത്; ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ചയെക്കുറിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി  (3 hours ago)

ആദ്യ വിവാഹബന്ധം തകര്‍ത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നുവെന്ന് യുവനടിയുടെ മൊഴി  (3 hours ago)

ഷാഫിക്കാ ...ഷാഫിക്കാ....! നിലവിളിച്ച് ജനം..! രാഹുൽ വിഷയം ഏശിയിട്ടില്ല ഷാഫിക്ക് തലസ്ഥാനത്ത് സംഭവിച്ചത്..!  (6 hours ago)

തീർഥാടകർക്കുനേരേ പാഞ്ഞടുത്ത് കാട്ടാന...  (6 hours ago)

Malayali Vartha Recommends