ആർഎസ്എസ്, ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയിട്ടു കടന്നു കളയാമെന്നാണ് വിചാരമെങ്കിൽ അവർ ഓടിയൊളിക്കുന്നത് പൊലീസിൽ നിന്ന് മാത്രമാണ്; കാപാലിക സംഘത്തെ നേരിടാനുള്ള കരുത്തു കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾക്കുണ്ട് എന്നതു പൊലീസ് മറക്കരുത്;മുന്നറിയിപ്പുമായി കെ.സുരേന്ദ്രൻ

സഞ്ജിത്തിന്റെ മരണത്തിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ. ആർഎസ്എസ്, ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയിട്ടു കടന്നുകളയാമെന്നാണു വിചാരമെങ്കിൽ അവർ ഓടിയൊളിക്കുന്നതു പൊലീസിൽനിന്നു മാത്രമാകുമെന്ന മുന്നറിയിപ്പാണ് കെ.സുരേന്ദ്രൻ പറഞ്ഞിരിക്കുന്നത് .
ആർഎസ്എസും ബിജെപിയും പഴയതൊന്നും മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സഞ്ജിത് വധക്കേസിൽ എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് സംരക്ഷിക്കുന്നതായി ആരോപിച്ചു ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു . കേരള പൊലീസിനു പ്രതികളെ പിടിക്കാൻ ത്രാണിയില്ലെങ്കിൽ അതു തുറന്നു പറഞ്ഞു സഞ്ജിത് വധക്കേസ് എൻഐഎയെ ഏൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു .
ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമാണ്. സിപിഎം – എസ്ഡിപിഐ കൂട്ടുകെട്ടിന്റെ ഉപകാരസ്മരണയിലാണു പ്രതികളെ പിടികൂടാതിരിക്കുന്നത്. നാട്ടിൽ കലാപമുണ്ടാക്കുകയാണ് ഉദ്ദേശ്യം. സഞ്ചാര, പ്രവർത്തന സ്വാതന്ത്ര്യം പ്രവർത്തകർക്കു നിഷേധിച്ചാൽ നോക്കിനിൽക്കാനാവില്ല.
കാപാലിക സംഘത്തെ നേരിടാനുള്ള കരുത്തു കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾക്കുണ്ട് എന്നതു പൊലീസ് മറക്കരുതെന്നും സുരേന്ദ്രൻ മുന്നറിയിപ്പായി പറഞ്ഞു,ഈ കേസിൽ അന്വേഷണം നടക്കുകയാണ്.
https://www.facebook.com/Malayalivartha