ഈ ശ്രീധരൻ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെങ്കിലും ബിജെപിക്കൊപ്പം ഉണ്ടാകും; ഇനിയുള്ള കാലം കർമനിരതനായിനമുക്കൊപ്പം; വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

പെട്ടെന്നൊരു സുപ്രഭാതത്തിൽ ബിജെപിയിലേക്ക് കടന്നുവന്ന ഒരു വ്യക്തിയാണ് മെട്രോ മാൻ ഈ ശ്രീധരൻ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാടു നിന്നുള്ള ബിജെപി സ്ഥാനാർഥിയായിരുന്നു അദ്ദേഹം.ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വരെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ആണ് . പക്ഷേ തെരഞ്ഞെടുപ്പിൽ അതിദയനീയമായി തന്നെ അദ്ദേഹം പരാജയപ്പെട്ടു.
അതിനു ശേഷം രാഷ്ട്രീയ മുഖത്ത് അദ്ദേഹത്തെ കണ്ടിട്ടുപോലുമില്ല ആരും. എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു താൻ സജീവരാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങുന്നു എന്ന ഒരു തീരുമാനം അദ്ദേഹം വെളിപ്പെടുത്തിയത്. അക്ഷരാർത്ഥത്തിൽ ബിജെപിയെ മാത്രമല്ല കേരളരാഷ്ട്രീയത്തെ മുഴുവൻ നടുക്കുന്ന വെളിപ്പെടുത്തൽ. ഇതോടെ പലരും പലവിധ ആഘോഷങ്ങളിൽ മുഴുകി.
അദ്ദേഹം ആയുധം വെച്ച് കീഴടങ്ങി എന്നും ഇത്രപെട്ടെന്ന് ഈ തീരുമാനം വേണ്ടായിരുന്നുവെന്നു തരത്തിലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും രണ്ടു വശങ്ങളിൽ നിന്നും ഉയർന്നു. എന്നാൽ ഇപ്പോഴിതാ മറ്റൊരു നടക്കുന്ന വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്. ഈ ശ്രീധരൻ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെങ്കിലും ബിജെപിക്കൊപ്പം ഉണ്ടാകുമെന്ന് വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്
സജീവ രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കുകയാണെന്നുള്ള പ്രഖ്യാപനത്തിനു പിന്നാലെ മെട്രോമാൻ ഇ. ശ്രീധരനെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിക്കുകയും ചെയ്തിരുന്നു.ഇനിയുള്ള കാലം കർമനിരതനായി ബി.ജെ.പി.ക്കൊപ്പം അദ്ദേഹമുണ്ടാകുമെന്ന് സന്ദർശനത്തിനുശേഷം സുരേന്ദ്രൻ പറഞ്ഞത്. സൗഹൃദസന്ദർശനം മാത്രമാണെന്നാണ് ഇരുവരും സന്ദർശനത്തെ കുറിച്ച് പ്രതികരിച്ചത്.
പ്രായക്കൂടുതൽ കാരണം ദൈനംദിന പാർട്ടി പരിപാടികളിലും സമരങ്ങളിലും ഇനി ഉണ്ടാകില്ല എന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ ദേശീയ നിർവാഹകസമിതി അംഗമായി അദ്ദേഹം തുടരുമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്. കർമനിരതനായി ബി.ജെ.പി.യിലുണ്ടാകുമെന്നും അദ്ദേഹത്തിന്റെ സേവനം പൂർണമായും പാർട്ടിക്കു ലഭിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ വിലപ്പെട്ടതായാണ് ഞങ്ങൾ കാണുന്നതെന്നും, അദ്ദേഹം ചൂണ്ടിക്കാണിച്ച പോരായ്മകൾ തിരുത്തി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാനുള്ള പ്രവർത്തനങ്ങളുമായി പാർട്ടി മുന്നോട്ടുപോകുമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
സംസ്ഥാനത്ത് ബി.ജെ.പി. തിരുത്തലുകൾക്കു തയ്യാറാകണമെന്ന് കഴിഞ്ഞദിവസം ഇ. ശ്രീധരൻ പറഞ്ഞിരുന്നതും ശ്രദ്ധേയമാണ് .
https://www.facebook.com/Malayalivartha