അഖിലേഷ് യാദവിന് അടി തെറ്റുന്നു; ഉത്തർപ്രദേശിൽ യോഗി ചരിത്രത്തിലേക്ക്; പഞ്ചാബിലെ കർഷകരുടെ ചാഞ്ചാട്ടം; ദില്ലിക്ക് പുറത്തേക്കും ആം ആദ്മിയുടെ ആറാട്ട്; മണിപ്പൂരിൽ തൂക്കുസഭ? തകർന്നടിഞ്ഞ് മായാവതി; ഗോവയിൽ കളികൾ മാറി മറിയുന്നു; അഞ്ചിലങ്കത്തിന്റെ ആവേശത്തിൽ രാജ്യം

അഖിലേഷ് യാദവിന് അടി തെറ്റുന്നു. ഉത്തർപ്രദേശിൽ യോഗി തുടർഭരണം ഉറപ്പിച്ചിരിക്കുകയാണ്. മൃഗീയമായ ഭൂരിപക്ഷമാണ് യോഗിക്ക് ഉള്ളത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും വലിയ നാഴികക്കല്ലായി യോഗിയുടെ രണ്ടാമൂഴം മാറുകയാണ്. 37 വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് ഉത്തർപ്രദേശിൽ ഒരു മന്ത്രി വീണ്ടും അധികാരത്തിലേറുന്നത്.
യോഗയുടെ ഈ നേട്ടം രാഷ്ട്രീയത്തിൽ വമ്പൻ ചരിത്രം തിരുത്തിക്കുറിക്കുന്നത് തന്നെയായി മാറുകയാണ്. യോഗിക്ക് വീണ്ടും രാജയോഗം എന്നത് വളരെ അധികം ശ്രദ്ധേയമായ കാര്യം തന്നെയാണ്. കേരളത്തിൽ പിണറായി എന്നതുപോലെ ഉത്തർപ്രദേശിൽ യോഗി എന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്. ഉത്തർപ്രദേശിൽ ജനങ്ങൾ ആഘോഷത്തിനുള്ള കാര്യങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
ആകെ നോക്കുമ്പോൾ ബിജെപി തന്നെയാണ് മുന്നിൽ നിൽക്കുന്നത്. കോൺഗ്രസിന്റെ തകർച്ച ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. മായാവതിയുടെ അവസ്ഥ പരിതാപകരമാണ്. വളരെയധികം തകർന്നടിയുന്ന അവസ്ഥയിലേക്കാണ് മായാവതി പോയിക്കൊണ്ടിരിക്കുന്നത്.
മായാവതി ചിത്രത്തിൽ പോലും ഇല്ല എന്നതും വളരെയധികം ശ്രദ്ധേയമായ കാര്യം. വളരെയധികം പരിതാപകരമായ ഒരു അവസ്ഥയിലേക്കാണ് മായാവതി പോയി കൊണ്ടിരിക്കുന്നത്. അടുത്ത ശ്രദ്ധേയമായ കാര്യം ദില്ലിക്ക് പുറത്തേക്കും ആം ആദ്മി പാർട്ടി സ്വാധീനം ചെലുത്തുന്നു എന്നതാണ്.
പഞ്ചാബിലെ കർഷകരുടെ മനസ്സ് മാറി മറയുന്നു. പഞ്ചാബിൽ ആം ആദ്മി പാർട്ടി ശക്തമായ ഭൂരിപക്ഷം ഉയർത്തിക്കൊണ്ടു വരികയാണ്. നിലവിലെ കണക്കനുസരിച്ച് 93 ഓളം സീറ്റുകൾ ആo ആദ്മി പഞ്ചാബിൽ ഉറപ്പിച്ചിരിക്കുന്നു. പഞ്ചാബിൽ വമ്പൻ മാജിക് തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അകാലിദൾ വരെ തകർന്നടിയുകയാണ്.
പഞ്ചാബിലെ അക്ഷരാർഥത്തില് ആം ആദ്മി തൂത്തുവാരുകയാണെന്ന് തന്നെ പറയാവുന്നതാണ്. പഞ്ചാബിൽ പറയാൻ പറ്റാത്ത തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പ്രവചനാതീതമായ മത്സരമാണ് പഞ്ചാബിൽ നടക്കുന്നത് എന്ന് തന്നെ പറയാo. ചെറുപ്പക്കാരായ നേതാക്കന്മാരാണ് മുന്നിലേക്ക് വരുന്നത്. ഭഗവത് മൻ പഞ്ചാബ് മുഖ്യമന്ത്രിയാകാനാണ് സാധ്യ ത.
മണിപ്പൂരിൽ തൂക്കുസഭയ്ക്കാണ് സാധ്യത. ബിജെപി മുന്നിൽ നിൽക്കുകയാണ് എൻപിപിയും നിർണായകമാണ്. നാല് സംസ്ഥാനങ്ങളിൽ ബിജെപി മുന്നിൽ നിൽക്കുന്നു.ഉത്തരാഖണ്ഡിലും ബിജെപി കരുത്താര്‍ജ്ജിക്കുന്നു. 36 സീറ്റുകളില്‍ ബി ജെ പിയും 22 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്. ഗോവയില്‍ 20 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപി 16 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി സാവന്ത് പിന്നിലാണ്. നാല് സീറ്റുകളില്‍ തൃണമൂല്‍ സഖ്യം മുന്നിലാണ്.ഗോവയിൽ കളികൾ മാറി മറിയുന്നു.
https://www.facebook.com/Malayalivartha