പഞ്ചാബിൽ എക്സിറ്റ് പോൾ ഫലങ്ങൾ ശരിയാകുന്നു; കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ചരൺജിത് സിങ് ഛന്നി പിന്നിൽ; കോൺഗ്രസുമായി പിണങ്ങി ബിജെപി പാളയത്തിൽ പോയ അമരീന്ദർ സിങ് പട്യാലയിൽ പിന്തള്ളപ്പെട്ടു; വോട്ടിങ് മെഷീനുകളിൽ തിരിമറിയെന്ന ആരോപണത്തെത്തുടർന്ന് 3 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു; സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ് വാരാണസിയടക്കം മൂന്നിടങ്ങളിൽ തിരിമറി നടത്താൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്ന ആരോപണമുയർത്തിയത്

സംസ്ഥാങ്ങളിൽ വോട്ടെടുപ്പ് തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന അവസ്ഥ അല്ല ഇപ്പോൾ ഉള്ളത് . തുടക്കത്തിൽ ഓരോ സംസ്ഥാനങ്ങളുടെയും വോട്ടിങ് നില ഇങ്ങനെയായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് എഎപി മുന്നേറ്റം നടത്തുകയാണ് . ആകെയുള്ള 117 സീറ്റുകളിലും ഫലസൂചനകൾ വരുമ്പോൾ 52 സീറ്റിലും എഎപി മുന്നേറുകയാണ്. കോൺഗ്രസ് 37 സീറ്റിലും ശിരോമണി അകാലിദൾ 21 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി സഖ്യം ഏഴു സീറ്റിലാണ് മുന്നിൽ.
പഞ്ചാബിൽ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. ഫലസൂചനകൾ അറിവായ ആദ്യ ഘട്ടം മുതൽ കോൺഗ്രസിനെ പിന്നിലാക്കി ശ്രദ്ധേയമായ ലീഡോടെയാണ് എഎപി മുന്നേറ്റം. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ചരൺജിത് സിങ് ഛന്നി രണ്ടു മണ്ഡലത്തിലും പിന്നിലാണ്. കോൺഗ്രസുമായി പിണങ്ങി ബിജെപി പാളയത്തിൽ പോയ് അമരീന്ദർ സിങ് പട്യാലയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമൃത്സർ ഈസ്റ്റിൽ പിന്നിലായിരുന്ന കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധു ഇപ്പോൾ ലീഡ് തിരിച്ചുപിടിച്ചു.
ഉത്തർപ്രദേശിലെ 7 ഘട്ടങ്ങളായി 403 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന വോട്ടെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്തു വരികയാണ്. നൂറിലേറെ സീറ്റുകളിൽ ബിജെപി മുന്നിൽ നിൽക്കുകയാണ്. ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുവന്ന സമാജ്‌വാദി പാർട്ടി എഴുപതിയേറെ ലീഡു ചെയ്യുകയാണ്. ഗോരഖ്പുർ അർബനിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലീഡു ചെയ്യുകയാണ്. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും മുന്നിലുണ്ട്.
തിങ്കളാഴ്ച പുറത്തുവന്ന ബഹുഭൂരിപക്ഷം സർവേകളും സംസ്ഥാനത്തു ബിജെപിക്കു ഭൂരിപക്ഷം പ്രവചിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ, 403 അംഗ സഭയിൽ സീറ്റുകളുടെ എണ്ണത്തിൽ അൽപം കുറവുവരും എന്ന കാര്യം മാറ്റി വച്ചാൽ ബിജെപിക്ക് കാര്യമായ അപകടമില്ല എന്നാണു പ്രവചനം. എന്നാൽ ഇതൊന്നു വകവയ്ക്കാതെ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും എസ്പിയും ബിഎസ്പിയും നിറഞ്ഞ ആത്മവിശ്വാസത്തിലായിരിക്കുകയാണ്.
വോട്ടിങ് മെഷീനുകളിൽ തിരിമറിയെന്ന ആരോപണത്തെത്തുടർന്ന് 3 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ് വാരാണസിയടക്കം മൂന്നിടങ്ങളിൽ തിരിമറി നടത്താൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്ന ആരോപണമുയർത്തിയത്. ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെണ്ണൽ നടക്കുകയാണ്. ഉത്തരാഖണ്ഡിൽ ബിജെപി ലീഡ് കേവല ഭൂരിപക്ഷം കടന്നു .ഗോവയിൽ കോൺഗസ് മുന്നിലാണ് . ഉത്തരാഖണ്ഡിൽ ബിജെപി 36 ഇടത്തും കോൺഗ്രസ് 26 ഇടത്തും ആം ആദ്മി ഒരിടത്തും ലീഡ് ചെയ്യുകയാണ്.
മണിപ്പുരിൽ കോൺഗ്രസ് മുന്നേറ്റം മണിപ്പുരിൽ ബിജെപി 17 ഇടത്തും കോൺഗ്രസ് 14 ഇടത്തും എൻപിപി നാലിടത്തും ലീഡ് ചെയ്യുന്നു. ഉത്തരാഖണ്ഡിൽ 70, മണിപ്പുരിൽ 60, ഗോവയിൽ 40 എന്നിങ്ങനെയാണ് ആകെ സീറ്റുകൾ. എക്സിറ്റ് പോളുകളിൽ മണിപ്പുരിൽ ബിജെപിക്കാണ് സാധ്യത. ഗോവയിലും ഉത്തരാഖണ്ഡിലും കടുത്ത പോരാട്ടമാണ്. ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നിവിടങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു മത്സരം നടന്നത് .
മണിപ്പുരിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസിന്റെ പകുതിയോളം എംഎൽഎമാർ കൂറുമാറി ബിജെപിയിലോ ഇതര പാർട്ടികളിലോ എത്തി. ഉത്തരാഖണ്ഡിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസിനു സാധ്യത തെളിഞ്ഞാൽ, തുടർനടപടികൾക്കു മേൽനോട്ടം വഹിക്കാൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ നിയോഗിച്ചിരിക്കുകയാണ് . സംസ്ഥാനത്ത് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് എക്സിറ്റ് പോളുകളിൽ ചിലത് പ്രവചിച്ചതിൽ പ്രതീക്ഷയർപ്പിച്ചാണു ഹൈക്കമാൻഡ് നീക്കം.
https://www.facebook.com/Malayalivartha