കേരളത്തിലെ പൊതു മണ്ഡലത്തിൽ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന വ്യക്തികളിലൊരാളാണ് ശ്രീ.കെ.സുധാകരൻ; ലക്ഷക്കണക്കായ കോൺഗ്രസ്സ് പ്രവർത്തകരുടെ വികാരമായ സുധാകരന് എതിരിൽ നടത്തിയിട്ടുള്ള പരാമർശം നമുക്കിടയിൽ കക്ഷി രാഷ്ട്രീയത്തിനതീതമായുള്ള സഹവർത്തിത്വത്തെ കളങ്കപ്പെടുത്താനേ ഉപകരിക്കൂ; സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി നടത്തിയ പരാമർശം സാംസ്‌കാരിക ഔന്നത്യത്തിന് ചേരാത്ത ഒന്നായിപ്പോയെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിൽ വിമർശനവുമായി പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കേരളം രാഷ്ട്രീയ രംഗത്ത് വലിയ പ്രതിപക്ഷ ബഹുമാനം കാണിക്കുന്ന സംസ്ഥാനമാണ്. അത്കൊണ്ട് തന്നെ സംസ്ഥാനത്തെ പൊതു പ്രവർത്തകർ പരസ്പര ബഹുമാനവും, ആദരവും കാത്ത് സൂക്ഷിക്കാറും ഉണ്ട്. ഇത് നമ്മുടെ നമ്മുടെ പൊതുവായ സംസ്കാരത്തിന്റെ ഭാഗവുമാണ്.
കെപിസിസി പ്രസിഡന്റ് ശ്രീ.കെ.സുധാകരന് നേരെ സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി നടത്തിയ പരാമർശം മേൽ പറഞ്ഞ സാംസ്‌കാരിക ഔന്നത്യത്തിന് ചേരാത്ത ഒന്നായിപ്പോയി. ഏത്സാ ഹചര്യത്തിലാണെങ്കിലും ഇത്തരം പരാമർശങ്ങൾ സംഭവിക്കാൻ പാടില്ലാത്തതും, ഒഴിവാക്കപ്പെടേണ്ടതുമായിരുന്നു .
കേരളത്തിലെ പൊതു മണ്ഡലത്തിൽ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന വ്യക്തികളിലൊരാളാണ് ശ്രീ.കെ.സുധാകരൻ. ലക്ഷക്കണക്കായ കോൺഗ്രസ്സ് പ്രവർത്തകരുടെ വികാരമായ സുധാകരന് എതിരിൽ നടത്തിയിട്ടുള്ള പരാമർശം നമുക്കിടയിൽ കക്ഷി രാഷ്ട്രീയത്തിനതീതമായുള്ള സഹവർത്തിത്വത്തെ കളങ്കപ്പെടുത്താനേ ഉപകരിക്കൂ.
പുതിയ തലമുറക്ക് മാതൃകയാവേണ്ടവരാണ് പൊതു പ്രവർത്തകർ. അവരുടെ മനസ്സിലേക്ക് സംഹാരത്തിന്റെ സന്ദേശങ്ങൾ പ്രസരണം ചെയ്യുന്ന തരത്തിലുള്ള പ്രസ്താവനകൾ പൊതു പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൂട. അങ്ങിനെ സംഭവിക്കുന്നത് അവരുടെ മനസ്സിലേക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത് എന്ന ബോധം നമുക്കുണ്ടാവണം. ശ്രീ.സുധാകരന് എതിരിൽ നടത്തിയ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നു. പ്രതിഷേധം രേഖപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha