ഈ വിജയം പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്; അതിനാൽ വിജയം പ്രവർത്തകർക്ക് സമർപ്പിക്കുന്നുവെന്നു; ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളായി ബിജെപിയെ വിജയത്തിലേക്ക് നയിച്ച എല്ലാ ജനങ്ങൾക്കും നന്ദി; ബിജെപിയെ ഒരിക്കൽ കൂടി നെഞ്ചിലേറ്റിയ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഞ്ചിലങ്കത്തിൽ വീണ്ടും ബിജെപി വിജയിച്ചിരിക്കുകയാണ്. ഈ സന്ദർഭത്തിൽ ബിജെപിയെ ഒരിക്കൽ കൂടി നെഞ്ചിലേറ്റിയ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്തിമ ഫലങ്ങൾ പുറത്തുവന്നതോടെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ വൻജനാവലി അദ്ദേഹം അഭിസംബോധന ചെയ്തു. ഉത്തർപ്രദേശിൽ ബിജെപി പുതിയ ചരിത്രം കുറിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിജയം പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് . അതിനാൽ വിജയം പ്രവർത്തകർക്ക് സമർപ്പിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു . ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളായി ബിജെപിയെ വിജയത്തിലേക്ക് നയിച്ച എല്ലാ ജനങ്ങൾക്കും നന്ദി പറയുന്നു എന്ന് അദ്ദേഹം പറഞ്ഞു . കുറച്ച് ഗൗരവമുള്ള കാര്യങ്ങൾ സംസാരിക്കാനുണ്ട്. എല്ലാ ജനങ്ങളും രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ചിലയാളുകൾ രാഷ്‌ട്രീയത്തിന്റെ അന്തസത്ത കളഞ്ഞുപൊളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .
പ്രവർത്തകർ നൽകിയ വാക്ക് പാലിച്ചു. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു . യുപിയിൽ കാലാവധി പൂർത്തിയായ മുഖ്യമന്ത്രിയുടെ തിരിച്ചുവരവ് ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. 2019 ൽ കേന്ദ്രസർക്കാർ അധികാരത്തിലേറിയപ്പോൾ 2017 ൽ യുപിയിലെ ബിജെപി അധികാരത്തിലേറിയതാണ് കാരണമായത് എന്നാണ് വിദഗ്ധർ പറഞ്ഞിരുന്നത്. ഈ അഭിപ്രായത്തിൽ വിശ്വാസം ഉണ്ട്. 2022 ൽ യുപിയിൽ ഉണ്ടായ വിജയം ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു.
പക്ഷേ ഗോവയിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ അടിപതറി . ഉത്തരാഖണ്ഡിൽ ബിജെപി ചരിത്രം കുറിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഉത്തരാഖണ്ഡിൽ ബിജെപി തുടർ ഭരണത്തിലേറുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു . യുക്രെയ്‌നിൽ നമ്മുടെ വിദ്യാർത്ഥികളും, പൗരന്മാരും കുടുങ്ങിക്കിടന്ന സമയത്ത് രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതുമുണ്ടാക്കുന്ന തരത്തിൽ ചിലർ സംസാരിച്ചു . ഇവർ ഒപ്പറേഷൻ ഗംഗ ദൗത്യത്തെ അപകീർത്തിപ്പെടുത്തി. ഭാവിയിൽ ഇന്ത്യയെ അസ്വസ്ഥമാക്കാൻ പോകുന്നത് ഇതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha