നന്മ ചെയ്താല്‍ അതിന് അന്തിമ വിജയം ഉണ്ടാവുമെന്നതിന് തെളിവാണ് ഈ വിജയം; കര്‍ഷകരെ വഞ്ചിച്ചുകൊണ്ട് അവരെ തളച്ചിടാമെന്ന വിചാരത്തിന് ഏറ്റ നെഞ്ചത്തടിയാണ്; പഞ്ചാബിലെ ആം ആദ്മിയുടെ വിജയം ബിജെപിക്കുള്ള വഴിയൊരുക്കല്‍ ; ആം ആദ്മിയുടെ വിജയത്തെ നിഷ്പ്രഭമാക്കി സുരേഷ് ഗോപി

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിജയത്തെ കുറിച്ച് പ്രതികരണവുമായി സുരേഷ് ഗോപി എം.പി. തൻറെ നിലപാട് കൂടെ വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം . നന്മ ചെയ്താല്‍ അതിന് അന്തിമ വിജയം ഉണ്ടാവുമെന്നതിന് തെളിവാണ് ഈ വിജയമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു.
കര്‍ഷകരെ വഞ്ചിച്ചുകൊണ്ട് അവരെ തളച്ചിടാമെന്ന വിചാരത്തിന് ഏറ്റ നെഞ്ചത്തടിയാണ് എന്നും സുരേഷ് ഗോപി കേന്ദ്രസര്‍ക്കാരിനെതിരെ നടന്ന കര്ഷകസമരത്തെ ഉദ്ദേശിച്ച് പറഞ്ഞത്. പഞ്ചാബിലെ ആം ആദ്മിയുടെ വിജയം ബിജെപിക്കുള്ള വഴിയൊരുക്കല്‍ ആണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന ബിജെപിയുടെ വിജയാഘോഷ പരിപാടികള്‍ക്ക് ശേഷമായിരുന്നു സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്.
ആം ആദ്മി പാര്‍ട്ടിയിലേക്ക് പഞ്ചാബ് വന്നെങ്കില്‍, പഞ്ചാബ് തങ്ങളിലേക്ക് വരുന്ന വഴിയാണ് ഒരുങ്ങിയിരക്കുന്നത്. വലിയ ഒരു മാറ്റം കാത്തുനില്‍ക്കുന്ന ജനതയാണ് പഞ്ചാബിലുള്ളത്. അവര്‍ ബിജെപിയെ കാംക്ഷിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ അതുണ്ടാകും. എന്തായാലും ഫലം തങ്ങള്‍ക്ക് അനുകൂലമായിരിക്കും എന്നും ആ ആത്മവിശ്വാസം നേതാക്കള്‍ക്ക് ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
വികസനവും ക്രമസമാധാന നിലയും ചര്‍ച്ചയാക്കിയാണ് ബിജെപി ഉത്തര്‍ പ്രദേശില്‍ തുടര്‍ ഭരണം നേടിയത്.തെരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളില്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ ബിജെപി ഭരണ തുടര്‍ച്ച നേടിയപ്പോള്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്ന പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയാണ് അധികാരത്തില്‍ വന്നത്. ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ അധികാരം പിടിച്ചതിനെയാണ് പഞ്ചാബില്‍ ബിജെപിക്കുള്ള വഴിയൊരുക്കാന്‍ എന്ന് സുരേഷ് ഗോപി പറഞ്ഞു..
https://www.facebook.com/Malayalivartha