ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്തി പ്രതിക്കൂട്ടിലാണ്; പോലീസ് നോക്കി നിൽക്കുമ്പോഴാണ് തിരുവനന്തപുരം ലോ കോളേജിൽ കെ എസ് യു വനിതാ പ്രവർത്തകയെ അടക്കം എസ് എഫ് ഐക്കാർ അതിക്രൂരമായി മർദ്ദിച്ചത്; കേരളത്തിൽ എസ് എഫ് ഐ പ്രവർത്തകരേയും ഗുണ്ടകളേയും കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരളത്തിൽ എസ് എഫ് ഐ പ്രവർത്തകരേയും ഗുണ്ടകളേയും കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കേരളത്തിൽ SFI പ്രവർത്തകരേയും ഗുണ്ടകളേയും കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. SFI ക്കാരെ അഴിഞ്ഞാടാൻ അനുവദിക്കരുത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്തി പ്രതിക്കൂട്ടിലാണ്.
പോലീസ് നോക്കി നിൽക്കുമ്പോഴാണ് തിരുവനന്തപുരം ലോ കോളേജിൽ KSU വനിതാ പ്രവർത്തകയെ അടക്കം SFI ക്കാർ അതിക്രൂരമായി മർദ്ദിച്ചത്. ഞങ്ങളുടെ പെൺമക്കളെ അപമാനിക്കാനും ആക്രമിക്കാനും ശ്രമിച്ചാൽ കൈയ്യും കെട്ടി നോക്കിയിരിക്കില്ല. കേരളത്തിൽ ഗുണ്ടകളെ പോലെ പെരുമാറുന്ന ഒരു കൂട്ടം ആളുകൾക്ക് ലൈസൻസ് കൊടുക്കുകയാണ് മുഖ്യമന്തി ചെയ്യുന്നത്. അത് കേരളത്തിൽ നടക്കില്ല.
ഞങ്ങൾ രൂക്ഷമായി പ്രതികരിക്കും. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ഉത്തരവ് കൊടുത്തിരുന്ന പഴയ പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാഴരുത്.വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിന്റെ യഥാർഥ ഗൂഡാലോചനയിലേക്ക് പോലീസ് അന്വേഷണം നടന്നിട്ടില്ല. ഭരണത്തിന്റെ തണലിൽ കേസ് അട്ടിമറിക്കാനാണ് CPM തുടക്കം മുതൽ ശ്രമിച്ചത്.
CPM മുൻ ലോക്കൽ സെക്രട്ടറി ഇപ്പോൾ നടത്തിയിരിക്കുന്ന വെളിപ്പെടുത്തൽ അതീവ ഗൗരവതരമാണ്. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ തുടരന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. അടിയന്തരപ്രമേയ നോട്ടിസ് പരിഗണിക്കാൻ പോലും സർക്കാർ തയ്യാറായില്ല.
https://www.facebook.com/Malayalivartha